വിവിധ തസ്തികകളിലേക്ക് സ്ഥിര ജോലിക്ക് അപേക്ഷ ക്ഷണിച്ച്; തൊഴിലവസരങ്ങളുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വാർത്തയോടൊപ്പം

മില്‍മ തിരുവനന്തപുരം, മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ലിമിറ്റഡിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.milmatrempu.com/career- ല്‍ ലഭിക്കും.

തസ്തിക, ശമ്ബളം, ഒഴിവുകള്‍, സംവരണം, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. സ്ഥിര നിയമനമാണ്. ഓരോ മേഖലയിലും ലഭ്യമായ തസ്തികകളും ഒഴിവുകളും ചുവടെ- ആകെ 338 ഒഴിവുകളാണുള്ളത്.

തിരുവനന്തപുരം മേഖല: അസിസ്റ്റന്റ് എന്‍ജിനീയര്‍-മെക്കാനിക്കല്‍ 3, ഇലക്‌ട്രിക്കല്‍ 3, അസിസ്റ്റന്റ്മാര്‍ക്കറ്റിങ് ഒാഫീസര്‍ 7, അസിസ്റ്റന്റ് ഡെയറി ഓഫീസര്‍ 15, അസിസ്റ്റന്റ് എച്ച്‌ആര്‍ഡി ഒാഫീസര്‍ 2, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ 4, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ 4, ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ 2, സിസ്റ്റം സൂപ്പര്‍വൈസര്‍ 2, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 3, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി ആന്റ് ഐ) 23, ജൂനിയര്‍ അസിസ്റ്റന്റ് 12, ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ബോയിലര്‍ 4, ഇലക്‌ട്രോണിക്‌സ് 4, എംആര്‍എസി 4, ഇലക്‌ട്രീഷ്യന്‍ 5, ലാബ് അസിസ്റ്റന്റ് 4, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് 3, ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ്‌ഗ്രേഡ് 2- 1, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് 3- 93.

മലബാര്‍ മേഖല: അസി.എന്‍ജിനീയര്‍- മെക്കാനിക്കല്‍ 2, അസി.മാര്‍ക്കറ്റിങ് ഓഫീസര്‍ 4, അസി.ഡെയറി ഓഫീസര്‍ 7, അസി. എച്ച്‌ആര്‍ഡി ഓഫീസര്‍ 1, അസി. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ 3, അസി.ഫിനാന്‍സ് ഓഫീസര്‍ 1, അസി.വെറ്ററിനറി ഓഫീസര്‍ 1, അസി. പര്‍ച്ചേസ് ഓഫീസര്‍ 3, അസി. എന്‍ജിനീയര്‍-ഇന്‍സ്ട്രുമെന്റേഷന്‍ 1, മെക്കാനിക്കല്‍ 1, ഇലക്‌ട്രിക്കല്‍ 1, (പ്രോജക്ടുകൡലേക്ക്), അസി. ഡെയറി ഓഫീസര്‍- പ്രോജക്‌ട്‌സ് 4, സിസ്റ്റം സൂപ്പര്‍വൈസര്‍ 5, മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ 3, ജൂനിയര്‍ അസിസ്റ്റന്റ്24, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പിആന്റ് ഐ) 10, മാര്‍ക്കറ്റിങ് അസിസ്റ്റന്റ് 1, ലാബ് അസിസ്റ്റന്റ് 4, ടെക്‌നീഷ്യന്‍ ഗ്രേഡ് 2-എംആര്‍എസി- 4, ഇലക്‌ട്രീഷ്യന്‍ 9, ഇലക്‌ട്രോണിക്‌സ് 3, ബോയിലര്‍/ഫിറ്റര്‍ 1, പ്ലാന്റ്അസിസ്റ്റന്റ് 47.

ഒഴിവുകളില്‍ 50 ശതമാനം മില്‍മയില്‍ 3 വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ള സ്ഥിരം ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. വിജ്ഞാപനത്തിലെ വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ നവംബര്‍ 27 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *