നിരത്തിലേക്ക് എത്തുന്നത് ജനപ്രിയ വാഹനങ്ങളുടെ ഇവി മോഡലുകൾ; ഇന്ത്യൻ വാഹന വിപണിയിൽ തരംഗമാകാൻ എത്തുന്ന നാല് മോഡലുകൾ ഏതൊക്കെ? വിലയും വിശദാംശങ്ങളും വായിച്ച് അറിയാം

ചരക്കു സേവന നികുതിയിലെ ഇളവിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവേശം സൃഷ്ടിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതിയ നാല് ഇലക്‌ട്രിക് കാര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.ടാറ്റയുടെ പഴയ കാല മോഡലായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് മുതല്‍ മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനവും കിയ സെല്‍ട്ടോസിന്റെ പുതുതലമുറ മോഡലും അടുത്ത ദിവസങ്ങളില്‍ വിപണിയിലെത്തും.

ടാറ്റ സിയറ

ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനം കീഴടക്കി വലിയ വിജയമായ പഴയ സിയറ മോഡലിന്റെ പുതിയ പതിപ്പ് നാളെ നിരത്തില്‍ അവതരിപ്പിക്കും. കോംപാക്‌ട് എസ്.യു.വി വിഭാഗത്തിലാണ് സിയറ എത്തുന്നത്. ടാറ്റ കര്‍വിന്റെ ബദല്‍ മോഡലായാണ് സിയറ അറിയപ്പെടുന്നത്.

പ്രതീക്ഷിക്കുന്ന വില

15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ

വരെമഹീന്ദ്ര എക്‌സ് ഇ.വി

9എസ്ഭാവിയിലെ സൗകര്യങ്ങളുള്ള മികച്ച എസ്.യു.വിപ്രതീക്ഷിക്കുന്നവര്‍ക്ക് അനുയോജ്യമായ വാഹനമാണ്.

മഹീന്ദ്ര എക്‌സ് ഇ.വി 9എസ്. പൂര്‍ണ ഇലക്‌ട്രിക് വാഹനമായ മഹീന്ദ്ര എക്‌സ് ഇ.വി 9എസ് നവംബര്‍ 27ന് വിപണിയിലെത്തും.

പ്രതീക്ഷിക്കുന്ന വില

21 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ

മാരുതി ഇ വിറ്റാര

രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്ബനിയായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് കാറായ ഇ വിറ്റാരയുടെ വിപണനോദ്ഘാടനം ഡിസംബര്‍ രണ്ടിന് നടക്കും. 49 കെ.ഡബ്ള്യു.എച്ച്‌, 61 കെ.ഡബ്ള്യു.എച്ച്‌ എന്നീ ബാറ്ററി പാക്കേജുകളുമായാണ് വാഹനം എത്തുന്നത്. മാരുതിയുടെ നെക്സാ ചാനലിലൂടെയാണ് വാഹനം വിപണിയിലെത്തുന്നത്.

പ്രതീക്ഷിക്കുന്ന വില

17 ലക്ഷം രൂപ മുതല്‍ 22.5 ലക്ഷം രൂപ വരെ

പുതുതലമുറ കിയ സെല്‍ട്ടോസ്

കിയയുടെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന പുതുതലമുറ സെല്‍ട്ടോസ് എസ്.യു.വി ഡിസംബര്‍ പത്തിന് ആഗോള വിപണിയിലെത്തും. അടുത്ത വര്‍ഷം ആദ്യമാകും വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഹൈബ്രിഡ് കാറുകളിലെ ഏറ്റവും മികച്ച മോഡലായി സെല്‍ട്ടോസിനെ മാറ്റാനാണ് കിയ ലക്ഷ്യമിടുന്നത്.

വില

11.3 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ

Leave a Reply

Your email address will not be published. Required fields are marked *