ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി; ലക്ഷ്യം ഇത്; വിശദമായി വായിക്കാം

ഗുരുവായൂർ ക്ഷേത്രത്തില്‍ തുലാമാസം ഒന്നാം തീയതിയായ ഒക്ടോബര്‍ 18 ശനിയാഴ്ച മുതല്‍ ദർശന സമയം കൂട്ടി.കൂടുതല്‍ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്.

ശനിയാഴ്ച ക്ഷേത്രത്തില്‍ പുലർച്ചെ 3ന് നടതുറന്നാല്‍ ഉച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ. ഉച്ചയ്‌ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടച്ചിടുക. വീണ്ടും വൈകീട്ട് 4ന് നടതുറന്ന് രാത്രി 9 വരെ ദർശനം തുടരും. ഇപ്പോള്‍ ഉച്ചയ്‌ക്ക് 2ന് നട അടച്ചാല്‍ വൈകിട്ട് 4.30നാണ് തുറക്കും. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

അവധി ദിവസങ്ങളില്‍ 3.30നും തുറക്കും. എന്നാല്‍ ഭക്തരുടെ ക്രമാതീതമായതിരക്ക് കാരണം ഉച്ചയ്‌ക്ക് 2ന് നട അടയ്‌ക്കാൻ കഴിയാറില്ല. 2.45 വരെ ദർശനം അനുവദിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *