ഗുരുവായൂർ ക്ഷേത്രത്തിനു ഓരോ വർഷവും ലഭിക്കുന്നത് ശരാശരി 25 കിലോ സ്വർണം എങ്കിൽ ശബരിമലയ്ക്ക് 15 കിലോ; റിപ്പോർട്ടുകൾ ഇങ്ങനെ
സ്വര്‍ണ വില റെക്കോഡിലേക്ക് കുതിക്കുമ്ബോഴും കേരളത്തിലെ ക്ഷേത്രങ്ങളില്‍ എത്തുന്നത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളിയും.കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂരിലും ശബരിമലയിലും ഇത്തരത്തില്‍ പ്രതിവര്‍ഷം കിലോക്കണക്കിന് സ്വര്‍ണമാണ് എത്തുന്നത്. ഏകദേശം 20 മുതല്‍ 25 കിലോഗ്രാം സ്വര്‍ണ്ണവും 120 മുതല്‍ 150 കിലോഗ്രാം വെള്ളിയും ആണ് ഗുരുവായൂരില്‍ പ്രതിവര്‍ഷം ഭക്തര്‍ കാണിക്കയായും മറ്റും സമര്‍പ്പിക്കുന്നത്. 2025 ഒക്ടോബറിലെ ശേഖരത്തില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണ്ണവും 9.31 കിലോഗ്രാം വെള്ളിയും ലഭിച്ചു. മണ്ഡല തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന…
