വേഗത കൊണ്ടും, സുഖസൗകര്യങ്ങള്‍ കൊണ്ടും ഇന്ത്യൻ റെയില്‍ വേയുടെ മുഖം മാറ്റിയ ഒന്നായിരുന്നു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ.ഇപ്പോഴിതാ പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് അവതരിപ്പിക്കാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ദീർഘ ദൂര യാത്രകള്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കുന്നതായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍. ഇതിൻ്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് അന്താരാഷ്ട്ര റെയില്‍വേ എക്സിബിഷനില്‍ ഇന്തോ-റഷ്യൻ സംയുക്ത സംരംഭമായ കൈനെറ്റ് റെയില്‍വേ സൊല്യൂഷൻസ്, വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഫസ്റ്റ് എസി കോച്ചിന്റെ മോഡല്‍ പ്രദർശിപ്പിച്ചു. ആധുനികവും, സൗകര്യപ്രദവും യാത്രക്കാർക്ക് അനുയോജ്യവുമായാണ് പുതിയ വന്ദേ ഭാരതിന്റെ സ്ലീപ്പറിൻ്റെ രൂപകല്‍പ്പന. ഇതിൻ്റെ ആദ്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കോണ്ടൻ്റ് ക്രിയേറ്ററായ അക്ഷയ് മല്‍ഹോത്ര.
അതിശയകരം എന്നായിരുന്നു വന്ദേഭാരത് ഇൻ്റീരിയർ കണ്ടതിന് ശേഷമുള്ള അക്ഷയ് മല്‍ഹോത്രയുടെ പ്രതികരണം. 160 കിലോമീറ്റർ പ്രവർത്തന വേഗതയും 180 കിലോമീറ്റർ പരമാവധി വേഗതയുമുള്ള പ്രോട്ടോടൈപ്പാണ് കമ്ബനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്യാബിൻ വളരെ പ്രീമിയമാണ്. സുഖപ്രദമായ സീറ്റുകള്‍, വാട്ടർ ബോട്ടില്‍ ഹോള്‍ഡറുകള്‍, റീഡിംഗ് ലൈറ്റുകള്‍, ചാർജിംഗ് പോയിന്റുകള്‍ എന്നിവ ക്യാബിനിലുണ്ടെന്നും അക്ഷയ് പറയുന്നു.
ഔദ്യോഗിക ലോഞ്ചിങ്ങിന് മുന്നോടിയായി ട്രെയിൻ സർവീസ് നടത്തുന്ന പ്രധാന റൂട്ടുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ പുറത്തുവന്നിട്ടുണ്ട്. റൂട്ടുകള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ഡല്‍ഹിക്കും പട്നയ്ക്കും ഇടയില്‍ ട്രെയിൻ ഓടുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയിൻ രാത്രി 8 മണിക്ക് പട്നയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7:30 ഓടെ ഡല്‍ഹിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മിക്ക സ്റ്റേഷനുകളിലും 2 മുതല്‍ 3 മിനിറ്റ് വരെ സ്റ്റോപ്പുണ്ടാകാൻ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാല്‍ ഡല്‍ഹി കാന്റ്, ജയ്പൂർ പോലുള്ള തിരക്കേറിയ സ്റ്റേഷനുകളില്‍, ട്രെയിൻ അല്‍പ്പം കൂടുതല്‍ സമയം നിർത്തിയേക്കാം.ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍, അത് റൂട്ട് അനുസരിച്ച് വ്യത്യാസപ്പെടും. എന്നിരുന്നാലും, രാജധാനി എക്സ്പ്രസിനേക്കാള്‍ 10-15% കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
