ഒമ്ബത് ജില്ലകളിലായി 60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കും; 1600 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കും; പിണറായി വിജയന്‍ സമ്ബൂര്‍ണ പരാജയം: തദ്ദേശ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ട്വന്റി 20യും സാബു ജേക്കബും

‘ഇന്‍ഡി ‘ മുന്നണിക്കെതിരെയാണ് വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പാര്‍ട്ടിയുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചു നിറുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്ബൂര്‍ണ്ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിന് പകരം കിഴക്കമ്ബലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തിൽ. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി 20…

Read More

വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതങ്ങനെ? പൂശിയ സ്വർണം ലളിതമായി വേർതിരിച്ചെടുക്കാൻ കഴിയുമോ? വിവാദങ്ങൾക്കിടെ പ്രസക്തമാകുന്ന ചോദ്യങ്ങളുടെ ലളിതമായ ഉത്തരം വായിക്കാം

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കുറച്ചുദിവസങ്ങളായി വാർത്തകളില്‍ നിറയുന്നത്.സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കില്‍ അതിന് ആരാണ് കാരണക്കാർ എന്നൊക്കെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വാർത്തകള്‍ക്കിടെ ശ്രദ്ധയില്‍പ്പെട്ട ഒരുവാക്കാണ് ‘ഇലക്‌ട്രോപ്ലേറ്റിംഗ്’. എന്നാല്‍ ഇത് എന്താണെന്നോ എങ്ങനെയാണ് ചെയ്യുന്നതെന്നോ പലർക്കും അറിയില്ല. ഇലക്‌ട്രോപ്ലേറ്റിംഗ് ചെയ്യുമ്ബോള്‍ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ എന്നതും പലർക്കും സംശയമുള്ള കാര്യമാണ്. അക്കാര്യങ്ങളെക്കുറിച്ച്‌ പരിശോധിക്കാം. ഇതാണ് സ്വർണം പൂശല്‍ ഒരു ലോഹത്തിന്റെ ഉപരിതലത്തില്‍ സ്വർണത്തിന്റെ നേർത്ത പാളി പിടിപ്പിക്കുന്നതിനെയാണ് സ്വർണം പൂശല്‍ എന്ന്…

Read More

വിവാദ ചുമ മരുന്ന് കോള്‍ഡ്രിഫിന് കേരളത്തിലും നിരോധനം; മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് ആരോഗ്യമന്ത്രി: കാരണം അറിയേണ്ടേ?

വിവാദചുമമരുന്ന് കോള്‍ഡ്രിഫ് കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍.13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളില്‍ നിന്നോ ആശുപത്രികളില്‍ നിന്നോ വില്‍ക്കാനോ കൊടുക്കാനോ പാടില്ലെന്ന് മന്ത്രി അറിയിച്ചു. ഈ ബാച്ച്‌ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും…

Read More

ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയിട്ടും വില കുറയ്ക്കാതെ നിരവധി വിൽപ്പന്നങ്ങൾ; ആനുകൂല്യങ്ങൾ നഷ്ടമാകുന്നത് ഉപഭോക്താവിന്: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള കുറുക്ക് വഴിയായി മാറുന്നു.ജിഎസ്‍ടി പരിഷ്കരണത്തെത്തുടര്‍ന്ന് ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും നികുതി കുത്തനെ കുറഞ്ഞിട്ടും ഇതിന്‍റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നില്ല. പല വന്‍കിട കമ്ബനികളും സൂപ്പര്‍ മാര്‍ക്കറ്റുകളും നികുതി കുറവിന്‍റെ നേട്ടം സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനായി മാറ്റുകയാണ്. സാധാരക്കാര്‍ക്ക് വലിയ നേട്ടം ചെയ്യുന്ന പരിഷ്കരണം എന്ന വിശേഷണത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്‍ടി പരിഷ്കരണം നടപ്പിലായി പത്ത് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ എന്താണ് വിപണിയിലെ സ്ഥിതി? നികുതി കുറവിന്‍റെ…

Read More

കേരളതീരങ്ങളിൽ മത്തി ലഭ്യത കുറയാനുള്ള കാരണമെന്ത്? ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ ഇങ്ങനെ…

കേരള തീരപ്രദേശത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വർധനവും അതിന്റെ പാരിസ്ഥിതിക-സാമ്ബത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ച കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) പുതിയ പഠന റിപ്പോർട്ട്.മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് ഗവേഷകർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കടലിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മത്തിയുടെ ലഭ്യതയില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ക്ക് വഴിയൊരുക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവനമാർഗമായ മത്തിയുടെ ലഭ്യതയില്‍ സമീപ വർഷങ്ങളില്‍ ശ്രദ്ധേയമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012-ല്‍ സംസ്ഥാനത്ത് റെക്കോഡ് അളവായ…

Read More

കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ വൻ പ്രതിസന്ധി; നിരവധി കോളേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം

നെടുമങ്ങാടിനടുത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പൂട്ടാന്‍ തയ്യാറെടുക്കുന്നതിനിടെ, ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പരസ്യമായി പ്രതിഷേധിച്ചത് ഈയിടെയാണ്.സെമസ്റ്റര്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് സൗകര്യമൊരുക്കാമെന്ന് കോളേജധികൃതര്‍ പറഞ്ഞുവെങ്കിലും കോളേജ് ഉന്നതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കണമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോളേജ് ചെയര്‍മാനുമായി ഇക്കാര്യം സംസാരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. മുകളില്‍പ്പറഞ്ഞത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പല എന്‍ജിനിയറിങ് കോളേജുകളും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍പ് സ്വാശ്രയ കോളേജുകള്‍ അനുവദിച്ചപ്പോള്‍ നിരവധി വ്യക്തികളും സംഘടനകളും ട്രസ്റ്റുകളും വന്‍തോതില്‍ പണം…

Read More

വിഷ്ണുവും ഷാഫിയും ഒരുവശത്ത്; മറുവശത്ത് സിദ്ധിക്കും, ചാണ്ടിയും; രമേശ് ദുർബലനായതോടെ ശിഥിലമായി ഐ ഗ്രൂപ്പ്; ഗ്രൂപ്പ് ഉണ്ടാക്കാൻ നിൽക്കാതെ വി ഡി സതീശൻ: പിടിമുറുക്കി കെ സി വേണുഗോപാൽ: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഇപ്പോൾ ഇങ്ങനെ

അരനൂറ്റാണ്ടിലേറെ വാണ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പുതിയൊരു പരിണാമപ്രക്രിയയിലുടെ കടന്നുപോവുകയാണ് ഇപ്പോള്‍. കെ. കരുണാകരനെ നിഗ്രഹിച്ച ശേഷം സർവാധിപത്യം നേടിയ എ ഗ്രൂപ്പ്, തമ്മില്‍ തല്ലി യാദവകുലം പോലെ തകർന്നടിഞ്ഞു കഴിഞ്ഞു.എ ഗ്രൂപ്പിലെ കെ.സി ജോസഫും എം.എം ഹസ്സനും അടങ്ങുന്ന വിഭാഗം വി.ഡി സതീശനോട് കൂറ് കാണിച്ച്‌ നില്‍ക്കുന്നു. ബെന്നി ബെഹനാനും കൂട്ടർക്കും രമേശ് ചെന്നിത്തലയോടാണ് താത്പര്യം. പി.സി വിഷ്ണുനാഥും ഷാഫി പറമ്ബിലും ഇനി എ ഗ്രൂപ്പിനെ തങ്ങള്‍ നയിക്കുമെന്ന സന്ദേശം നിരന്തരം പുറത്തുവിടുന്നു. വി.ഡി…

Read More

ഏക്കർ കണക്കിന് സ്ഥലവും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, 270 പവൻ സ്വർണവും അടക്കം ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുണ്ടായിരുന്നത് കോടികളുടെ വസ്തുവകകൾ; വിൽപ്പത്രത്തെ ചോദ്യം ചെയ്തു മൂത്തമകൾ എത്തിയതോടെ മധ്യസ്ഥ ശ്രമവുമായി കോടതി: കേരള കോൺഗ്രസ് സ്ഥാപക നേതാവിന്റെ സമ്പത്ത് കണക്കുകൾ വാർത്തയോടൊപ്പം

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധമായ വില്‍പത്ര കേസില്‍ മധ്യസ്ഥ ശ്രമം തുടങ്ങി. കോടതി നിർദേശ പ്രകാരമാണ് അഭിഭാഷക ടി.ജി.ഗിരിജകുമാരി മീഡിയേറ്ററായുള്ള മധ്യസ്ഥ ശ്രമം നടക്കുന്നത്. സ്വത്ത് തർക്കവുമായി ആർ.ബാലകൃഷ്ണപിള്ളയുടെ മക്കളായ ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇതോടെയാണ് കൊട്ടാരക്കര സബ് കോടതി ജഡ്ജി എ.ഷാനവാസ് മധ്യസ്ഥശ്രമം നിർദേശിച്ചത്. ആർ.ബാലകൃഷ്ണപിള്ളയുടെ പേരില്‍ പുറത്തുവിട്ട വില്‍പത്രം കൃത്രിമമാണെന്ന് ആരോപിച്ച്‌ മൂത്തമകള്‍ ഉഷ മോഹൻദാസാണ് കോടതിയില്‍ ഹർജി നല്‍കിയത്. 33 ഇടങ്ങളിലായി…

Read More