പരസ്യങ്ങൾക്ക് നോ എൻട്രി; സാധാരണക്കാരുടെ ഫാഷൻ ബ്രാൻഡ്: ടാറ്റ വസ്ത്ര വ്യാപാര ശൃംഖല സുഡിയോയുടെ വിജയ മന്ത്രങ്ങൾ വായിക്കാം
പരമ്ബരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളെല്ലാം മാറ്റിമറിച്ച് സാധാരണക്കാർക്കിടയില്‍ വിപ്ലവം തീർത്ത ബ്രാൻഡ്, കുറഞ്ഞവില, പരസ്യങ്ങളില്ല.തുടങ്ങി വിശേഷങ്ങള്‍ നിരവധിയാണ് ഈ ഫാഷൻ ബ്രാൻഡിന്. വലിയ പരസ്യ കാമ്ബെയ്‌നുകളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇല്ലാതെ തന്നെ, സാധാരണക്കാരന്റെ മനസ് കീഴടക്കിയ റീട്ടെയില്‍ ഭീമനാണ് സുഡിയോ. എന്നാല്‍ ഈ യാത്ര അത്ര എളുപ്പമായിരുന്നോ?, നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാം, വിജയത്തിലെത്താൻ ഉപയോഗിച്ച ആ സ്പെഷ്യല്‍ തന്ത്രം എന്തായിരുന്നു? പരിശോധിക്കാം. സുഡിയോ പിറവി ടാറ്റയുടെ ഫാഷൻ, ലൈഫ്‌സ്റ്റൈല്‍ റീട്ടെയില്‍ കമ്ബനിയായ ട്രെൻ്റിൻ്റെ കീഴിലുള്ള വസ്ത്രവ്യാപാര സ്റ്റോറാണ്…
