പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം നവംബർ 21ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്ബ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, മറയൂരിലെ ചന്ദനക്കാടുകളില്‍ ജീവിക്കുന്ന ഒരു ചന്ദന മോഷ്ടാവായ ‘ഡബിള്‍ മോഹൻ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറില്‍ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഈ നിർമ്മാണ…

Read More

ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി; ശരീരത്തിൽ കയറി പിടിച്ചു: നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

നടന്‍ അജ്മല്‍ അമീറിനെതിരേ വീണ്ടും ആരോപണവുമായി തമിഴ് നടി നര്‍വിനി ദേരി. ഓഡിഷനെന്ന പേരില്‍ തന്നെ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ഭാഗ്യംകൊണ്ടാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു.പഠനവും ജീവിതവും ഓര്‍ത്താണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും നടി വ്യക്തമാക്കി. തമിഴ് യൂട്യൂബ് ചാനലായ ‘ട്രെന്‍ഡ് ടോക്‌സി’ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2018ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളില്‍വെച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അജ്മല്‍ അമീറാണെന്നും…

Read More

പ്രമേയം ലെസ്ബിയൻ പ്രണയകഥ; നായിക ബിഗ് ബോസ് താരം: മലയാള ചലച്ചിത്രം ഒടിടിയിലേക്ക്

സ്വവർഗ പ്രണയകഥ പറയുന്ന മലയാള സിനിമ ഒടിടിയില്‍ ഇന്ന് സ്ട്രീമിങ് ആരംഭിക്കും. ‘സീ ഓഫ് ലവ്- കടലോളം സ്നേഹം’ എന്ന ചിത്രമാണ് ഇന്ന് പ്രദർശനത്തിനെത്തുക.ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നനാണ് പ്രധാന വേഷത്തില്‍. സായി കൃഷ്ണയാണ് ലെസ്ബിയൻ പ്രണയകഥയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സായി കൃഷ്ണയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. വിൻ റീല്‍സ് ഡിജിറ്റലിൻ്റെ ബാനറില്‍ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമിച്ചത്. മീര നായർ, കോട്ടയം രമേഷ്, സീനത്ത് എ….

Read More

ആദ്യമേ എഴുതിയത് ട്വിസ്റ്റുകൾ; പിന്നീട് കഥ കൂട്ടിച്ചേർത്തു; ജിത്തു ജോസഫിന്റെ ഏറ്റവും മോശം ചിത്രം: ഓടിടി റിലീസിന് പിന്നാലെ ആസിഫ് അലി ചിത്രം മിറാഷിന് ട്രോൾ മഴ

ആസിഫ് അലിയെയും അപർണ്ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ‘മിറാഷ്’ എന്ന ചിത്രത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ മഴ.തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.ചിത്രത്തില്‍ അമിതമായി ട്വിസ്റ്റുകള്‍ കടന്നുവരുന്നുവെന്നതാണ് പ്രധാന വിമർശനം. ഒ.ടി.ടി റിലീസ് ആരംഭിച്ചതിന് പിന്നാലെ നിരവധി പേർ ഈ വിഷയത്തില്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച്‌ അവശനായെന്നും ചിലർ എക്സില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും വ്യാപകമായ വിമർശനങ്ങളുണ്ട്. ജീത്തു ജോസഫിന്റെ…

Read More

ബെർലിൻ നഗരത്തിൽ ചുറ്റിയടിച്ച് പ്രണവ് മോഹൻലാൽ; മനുഷ്യനായാൽ കുറച്ച് ജാഡ എങ്കിലും കാണിക്കണമെന്ന് കമന്റുകൾ: വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയത്തെക്കാള്‍ കൂടുതല്‍ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.ഇപ്പോള്‍ ബെര്‍ലിന്‍ നഗരത്തില്‍ കറങ്ങി നടക്കുന്ന പ്രണവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജര്‍മനിയിലെ ചില മലയാളികളാണ് അവിചാരിതമായി ബര്‍ലിനില്‍ വച്ചു കണ്ട പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ പങ്കുവച്ചത്. ‘ രാജാവിന്റെ മകന്‍… ദ് പ്രിന്‍സ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് യുവാക്കളോട് സൗഹൃദ സംഭാഷണം നടത്തുന്നതും എല്ലാവര്‍ക്കും കൈകൊടുത്ത ശേഷം ഫോട്ടോയെടുക്കുന്നതും വീഡിയോയില്‍ കാണാം….

Read More

നാലരമണിക്കൂർ ദൈർഘ്യം; പുതിയ സീനുകൾ കൂട്ടിച്ചേർത്തു; ബാഹുബലി ദ് എപ്പിക്ക് തീയേറ്ററുകളിലേക്ക്: ട്രെയിലർ വീഡിയോ കാണാം

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദി എപിക്. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തും.ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ഗംഭീരമായാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ചേർത്ത് നാലര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച്‌ കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരില്‍ സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന ആവേശത്തിലാണ്…

Read More

മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ് ‘ലോക’; ദിവസങ്ങൾക്കുള്ളിൽ ഈ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും: വിശദാംശങ്ങൾ വായിക്കാം

ബോക്സ് ഓഫീസ് റെക്കോർഡുകളില്‍ ആധിപത്യം സ്ഥാപിച്ച്‌ തിയേറ്ററുകളെ ഇളക്കി മറിച്ച നീലിയും കൂട്ടരും ഒടിടിയിലേക്ക് എത്തുന്നു.കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്ബനി നിർമ്മിച്ച ഈ ചിത്രത്തില്‍ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി…

Read More

പിറന്നാൾ ദിനത്തിൽ ബിഎംഡബ്ല്യു സ്വന്തമാക്കി ആഹാന: വീഡിയോ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയുടെ ജന്മദിനമായിരുന്നു ഇന്ന്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേർ അഹാനയ്ക്ക് ആശംസ നേർന്നിരുന്നു.ഇപ്പോഴിതാ, ജന്മദിനത്തില്‍ പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഹാന. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 ആണ് അഹാന സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള വാഹനമാണ് നടി ഗരാജിലെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് വാഹനം ഡെലിവറി എടുക്കാൻ അഹാന ഷോറൂമില്‍ എത്തിയത്.വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഹാന സോഷ്യല്‍…

Read More

10 ദിവസം കൊണ്ട് മുതൽമുടക്കിന്റെ നാലു മടങ്ങ് കളക്ഷൻ; കാന്താര വൻ വിജയത്തിലേക്ക്: കണക്കുകൾ വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കാന്താര: ചാപ്റ്റര്‍ 1. അത് കേവലം പിആര്‍ സൃഷ്ടി ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്.ബോക്സ് ഓഫീസില്‍ ദിനം പ്രതി കയറിപ്പോകുന്ന ചിത്രം ഇപ്പോഴിതാ ഒരു നിര്‍ണ്ണായക സംഖ്യയും പിന്നിട്ടിരിക്കുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ നായകനായും എത്തിയ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബര്‍ 2 ന് ആയിരുന്നു. ഹൊംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരും ചലുവെ ഗൗഡയും…

Read More

“പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി…”: വിവാഹ വേദിയിൽ തകർപ്പൻ പെർഫോമൻസുമായി ബോബൻ ആലുംമൂടൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

നിറം സിനിമയിലെ ‘ പ്രായം നമ്മില്‍ മോഹം നല്‍കി’ ഗാനത്തിനൊപ്പം പെര്‍ഫോം ചെയ്ത് നടന്‍ ബോബന്‍ ആലുംമൂടന്‍. ഒരു വിവാഹവേദിയില്‍ നിന്നുളളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച്‌ എത്തുന്നത്. ബോബന്‍ ആലുംമൂടന്റെ ലുക്കിനെ അഭിനന്ദിച്ചുളള കമന്റുകളും കാണാം. ഈ പാട്ട് ഇറങ്ങിയ…

Read More