“പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി…”: വിവാഹ വേദിയിൽ തകർപ്പൻ പെർഫോമൻസുമായി ബോബൻ ആലുംമൂടൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

നിറം സിനിമയിലെ ‘ പ്രായം നമ്മില്‍ മോഹം നല്‍കി’ ഗാനത്തിനൊപ്പം പെര്‍ഫോം ചെയ്ത് നടന്‍ ബോബന്‍ ആലുംമൂടന്‍. ഒരു വിവാഹവേദിയില്‍ നിന്നുളളള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കൂടെയുണ്ടായിരുന്നവരോടൊപ്പം ചുവടുവച്ചും പാട്ടു പാടിയും ആഘോഷിക്കുന്ന ബോബന്‍ ആലുംമൂടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണം അറിയിച്ച്‌ എത്തുന്നത്. ബോബന്‍ ആലുംമൂടന്റെ ലുക്കിനെ അഭിനന്ദിച്ചുളള കമന്റുകളും കാണാം. ഈ പാട്ട് ഇറങ്ങിയ കാലത്തും ഇന്നും അദ്ദേഹം ഒരുപോലെയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

1999ല്‍ പുറത്തിറങ്ങിയ ‘ നിറം’ സിനിമയിലെ ‘ പ്രായം നമ്മില്‍ മോഹം നല്‍കി’ എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. വിദ്യാസാഗറിന്റെ സംഗീതത്തിന് ബിച്ചു തിരുമലയാണ് വരികളെഴുതിയത്. പി.ജയചന്ദ്രനും സുജാതയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *