ബിഗ് ബിക്ക് രണ്ടാം ഭാഗവും, ലൂസിഫറിന് മൂന്നാം ഭാഗവുമില്ല? ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം

താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ആവേശപൂർവം കാത്തിരുന്ന ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാലും ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3: അസ്രായേലും ഉപേക്ഷിച്ചതായി സൂചന.മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ തിരുത്തിയെഴുതിയ കള്‍ട്ട് ചിത്രം ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാല്‍ എട്ട് വർഷങ്ങള്‍ക്ക് മുൻപാണ് അനൗണ്‍സ് ചെയ്തത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ കൊവിഡിന്റെ വരവും തിരക്കഥയിലുണ്ടായ മാറ്റങ്ങളുമൊക്കെ കാരണം നീണ്ടു പോയ ചിത്രം ഇനി സംഭവിക്കാൻ…

Read More

തന്മാത്രയിലെ ഇന്റിമേറ്റ് രംഗങ്ങൾ: ചിത്രീകരണത്തിന് മുമ്പ് സഹതാരത്തോട് മാപ്പ് പറഞ്ഞ് മോഹൻലാൽ; വെളിപ്പെടുത്തൽ ഇങ്ങനെ

മലയാളത്തില്‍ ഏറെ ചർച്ചയായതും ശ്രദ്ധ നേടിയതുമായ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത തന്‍മാത്ര. 2005ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഏറെ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്ബ് നായകനായി വേഷമിട്ട മോഹൻലാല്‍ നായികയായ മീരാ വാസുദേവിനോട് ക്ഷമാപണം നടത്തിയിരുന്നുവത്രെ. അല്‍ഷിമേഴ്‌സ് ബാധിച്ച്‌ ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുന്ന രമേശൻ നായർ എന്ന കഥാപാത്രത്തെയാണ് തന്മാത്രയില്‍ മോഹൻലാല്‍ അവതരിപ്പിച്ചത്. രോഗം മൂർച്ഛിക്കുന്ന…

Read More

6 വര്‍ഷത്തിനിടെ 116 സിനിമകള്‍ ചെയ്ത മലയാള സൂപ്പര്‍ ഹീറോ; ആളെ മനസ്സിലായോ?

മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ജയൻ. 1939 ജൂലൈ 25-ന് കൊല്ലം ജില്ലയില്‍ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം.കൃഷ്ണൻ നായർ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്‌കൂളിലാണ് ജയൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒരു സർക്കാർ ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്നതിന് പുറമെ, പാട്ടിലും ഏറെ തല്‍പ്പരനായിരുന്നു. മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് അനുസരിച്ച്‌, സ്കൂളിലെ എൻസിസിയില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടത് വഴി ജയന് ഇന്ത്യൻ നാവികസേനയില്‍ നേരിട്ട്…

Read More

ദുൽഖർ സൽമാൻ ചിത്രം കാന്ത കേരളത്തിൽനിന്ന് നേടിയത് എത്ര? ആദ്യ നാല് ദിവസത്തെ കളക്ഷൻ കണക്കുകൾ വായിക്കാം

ദുല്‍ഖർ നായകനായെത്തിയ ‘കാന്ത’ വമ്ബൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്ബോള്‍, ദുല്‍ഖർ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്.ഒരു നടനെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുല്‍ഖർ. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുല്‍ഖർ നല്‍കിയത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ…

Read More

വീണ്ടും വിവാഹമോചിതയായത് സ്ഥിരീകരിച്ച് നടി മീരാ വാസുദേവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; ജീവിതത്തിലെ ഏറ്റവും മനോഹര ഘട്ടത്തിൽ എന്നും കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം

വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച്‌ നടി മീര വാസുദേവ്. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ മീര വാസുദേവ് കുറിച്ചു.അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍…

Read More

ദുൽഖർ സൽമാൻ ഇഷ്ടപ്പെട്ട അഞ്ചു സിനിമകൾ; പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് ഒരു ഇന്ത്യൻ സിനിമ മാത്രം: വിശദാംശങ്ങൾ വായിക്കാം

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ പേര് വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍ സല്‍മാന്‍. തമിഴില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘കാന്ത’യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട സിനിമകളെക്കുറിച്ച്‌ സംസാരിച്ചത്.’പത്തില്‍ പത്ത് മാർക്ക് നല്‍കാൻ സാധിക്കുന്ന’ സിനിമകളായി ദുല്‍ഖര്‍ തിരഞ്ഞെടുത്തവയില്‍ ഒന്നൊഴികെ മറ്റെല്ലാം വിദേശ ചിത്രങ്ങളാണ്. ദുല്‍ഖറിന്റെ ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യൻ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ ആണ്….

Read More

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് നിങ്ങൾ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടതിന്റെ പിന്നാലെ പൃഥ്വിരാജിനെ കുറിച്ച് ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലി സമൂഹ മാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇങ്ങനെ

പൃഥ്വിരാജ് സുകുമാരൻ്റെ പ്രകടനത്തെ പ്രശംസിച്ച്‌ സംവിധായകൻ എസ്.എസ്. രാജമൗലി. താൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജെന്ന് അദ്ദേഹം പറഞ്ഞു.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘കുംഭ’ എന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് ഹിറ്റ് സംവിധായകൻ ഈക്കാര്യം വെളിപ്പെടുത്തിയത്. ‘പൃഥ്വിരാജിനൊപ്പം ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് താങ്കള്‍. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകനായ കുംഭയ്ക്ക് താങ്കള്‍…

Read More

തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പിറന്നാൾ ആശംസകൾ; ജോജു ജോർജ് പങ്കുവെച്ചത് മക്കളുടെ ഡാൻസ് വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ജോജു ജോര്‍ജ്.ഇരട്ടകളായ അപ്പുവിന്റെയും പാത്തുവിന്റെയും ഡാന്‍സ് വീഡിയോ പങ്കുവെച്ചാണ് ഇരുവര്‍ക്കും താരം ആശംസകള്‍ നേര്‍ന്നത്.’പോക്കിരി ‘സിനിമയിലെ ‘ആടുങ്കടാ എന്നെ സുത്തി ‘എന്ന തമിഴ് ഗാനത്തിനും പഠിക്കാത്തവന്‍ എന്ന സിനിമയിലെ ‘ഹെ വെട്രി വേലാ’ എന്ന ഗാനത്തിനുമാണ് ഇരുവരും ചേര്‍ന്ന് ചുടവുടവെക്കുന്നത്. കാരവനിലാണ് അപ്പുവും പാത്തുവും മത്സരിച്ച്‌ ചുവടുവെക്കുന്നത്. ‘എന്റെ ഇരട്ടക്കുട്ടികള്‍ക്ക് 17 വയസ്സായി, പിറന്നാള്‍ ആശംസകള്‍ അപ്പു, പാത്തു ‘എന്ന അടിക്കുറിപ്പോടെയാണ് ജോജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ട്വിന്‍ പൊട്ടേറ്റോസ്…

Read More

മലയാളികളുടെ പ്രിയതാരം മാതു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ; പ്രേക്ഷകർ ഹൃദയം കവർന്ന താരസുന്ദരിയുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ അത്ഭുതപ്പെടുത്തും

ഒരിക്കല്‍ ഹിറ്റായിരുന്നു പല സിനിമകളും റീറിലീസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മണിച്ചിത്രത്താഴ്, ദേവദൂതൻ, രാവണപ്രഭു ഇങ്ങിനെ നീളുന്നു ഈ പട്ടിക.ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അമരവും 35 വർഷങ്ങള്‍ക്ക് ശേഷം റീറിലീസിനു ഒരുങ്ങുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്തത് നടി മാതു ആയിരുന്നു. സിനിമ ഉപേക്ഷിച്ച മാതു ഇപ്പോള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഇപ്പോഴിതാ ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതു. കന്നടയില്‍ ബാല താരമായിട്ടായിരുന്നു എന്റെ തുടക്കം….

Read More

സൂപ്പർതാരം വിജയിയുടെ അവസാന ചിത്രം “ജനനായകൻ” റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകർ; അപ്ഡേറ്റുകൾ വായിക്കാം

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജന നായകൻ’ 2026 ജനുവരി 9ന് പൊങ്കല്‍ പ്രമാണിച്ച്‌ തിയറ്ററുകളിലെത്തും.വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ‘ജന നായകൻ’ റിലീസ് തിയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. പുറത്തിറങ്ങിയ പോസ്റ്ററില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വിജയിയെയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജ…

Read More