നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയുടെ ജന്മദിനമായിരുന്നു ഇന്ന്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം നിരവധി പേർ അഹാനയ്ക്ക് ആശംസ നേർന്നിരുന്നു.ഇപ്പോഴിതാ, ജന്മദിനത്തില്‍ പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഹാന. സോഷ്യല്‍ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 ആണ് അഹാന സ്വന്തമാക്കിയത്. കറുപ്പ് നിറത്തിലുള്ള വാഹനമാണ് നടി ഗരാജിലെത്തിച്ചത്. കുടുംബത്തോടൊപ്പമാണ് വാഹനം ഡെലിവറി എടുക്കാൻ അഹാന ഷോറൂമില്‍ എത്തിയത്.വാഹനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
