അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിക്കുന്ന സ്വര്‍ണം വീണ്ടെടുക്കുന്നത് തെറ്റായ രീതിയിൽ; പൊലീസിന് അധികാരമുണ്ടോ? വിശദാംശങ്ങൾ വായിക്കാം
വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും അധികം സ്വര്‍ണക്കടത്ത് നടക്കുന്നത്. അനധികൃതമായി വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പിടികൂടുന്നത്.എന്നാല്‍ ഇത്തരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടാന്‍ പൊലീസിന് അധികാരമുണ്ടോ അങ്ങനെ ഒരു അധികാരം പൊലീസിന് ഇല്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള വിമാനത്താവള പരിസരത്ത് നിന്ന് സ്വര്‍ണം പിടികൂടുന്ന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റംസ് മേഖലയില്‍ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന…
