2000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ കേരളത്തിനു 300 കോടി; സംസ്ഥാനമെമ്പാടും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 100% വരെ സബ്സിഡി: പദ്ധതിയുടെ വിശദാംശങ്ങൾ വായിച്ചറിയാം…

രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കില്‍ ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തന്റെ അനുമതി.തുക ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കും. 100 ശതമാനംവരെ സബ്‌സിഡി നല്‍കും. ഉത്തരവ് സെപ്തംബർ 25ന് പുറത്തിറങ്ങി.

കേരളത്തില്‍ നടപ്പാക്കാനുള്ള നോഡല്‍ ഏജൻസിയായി അനർട്ടിനെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്.300 കോടി മുടക്കില്‍ 3,600 ചാർജിംഗ് മെഷീനുകള്‍ സജ്ജമാക്കാനാണ് അനർട്ടിന്റെ പദ്ധതി. ടു വീലറിന് 2,000 മെഷീനുകള്‍, കാറുകള്‍ക്കായി 50 – 150 കിലോവാട്ടിന്റെ 1,300 മെഷീനുകള്‍, ബസിനും ട്രക്കിനുമായി 240- 500 കിലോവാട്ടിന്റെ 300 മെഷീനുകള്‍.

മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സബ്സിഡി നല്‍കുന്നത്.അതത് സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്ബനികളാണ് സൗകര്യം ഒരുക്കേണ്ടത്. ഉപകരാർ നല്‍കാം. നാഷണല്‍ യൂണിഫൈഡ് ഹബ്ബ് എന്ന ഏകീകൃത ആപ്ലിക്കേഷൻ കേന്ദ്രം സജ്ജമാക്കും.

കൈയയച്ച്‌ സബ്‌സിഡി

കാറ്റഗറി എ: സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് 100 ശതമാനം സബ്‌സിഡി.

കാറ്റഗറി ബി: റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്‌റ്റേഷനുകള്‍, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നത് 80 ശതമാനം അടിസ്ഥാന സൗകര്യ സബ്‌സിഡിയും മെഷീന് 70 ശതമാനം സബ്‌സിഡിയും.

കാറ്റഗറി സി: സ്വകാര്യ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാത്രം 80 ശതമാനം സബ്‌സിഡി.

സർക്കാർ ഓഫീസ് മുതല്‍ മാള്‍ വരെ

(അനർട്ടിന്റെ പദ്ധതി പ്രകാരമുള്ള കാറ്റഗറി, സ്ഥലങ്ങള്‍, തുക, സ്‌റ്റേഷനുകള്‍)

  • – സർക്കാർ ഓഫീസ്, ഗവ. ആശുപത്രികള്‍, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍, ജില്ലാ പഞ്ചായത്ത് വളപ്പുകള്‍—-125 കോടി—-400 സ്റ്റേഷൻ
  • ബി– വിമാനത്താവളം, മെട്രോ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍—–60 കോടി—–250 സ്‌റ്റേഷൻ
  • സി– സ്വകാര്യ ഹോട്ടലുകള്‍, മാളുകള്‍—–100 കോടി—-650 സ്‌റ്റേഷനുകള്‍
  • ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ക്ക്—–15 കോടി—–150 സ്‌റ്റേഷനുകള്‍

Leave a Reply

Your email address will not be published. Required fields are marked *