ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ആറ് കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഏതൊക്കെയാണ് എന്ന് അറിയേണ്ടേ? വിശദമായി വായിക്കുക
പുത്തന്‍ ഫീച്ചറുകള്‍ കൊണ്ടു വരുന്ന കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് വാട്ട്‌സ്‌ആപ്പ്. ഇപ്പോഴിതാ വാട്‌സ്‌ആപ്പ് ആറ് പുത്തന്‍ ഫീച്ചറുകള്‍ ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്.ആ പുത്തൻ ഫീച്ചറുകളെ വിശദമായി നോക്കാം ഡോക്യുമെന്‍റ് സ്‌കാനിംഗ് ഓണ്‍ ആന്‍ഡ്രോയ്‌ഡ് വാട്‌സ്‌ആപ്പ് വഴി നേരിട്ട് ഡോക്യുമെന്‍റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്‌തമാക്കുന്ന ഫീച്ചറാണ് ഈ വന്നിരിക്കുന്നത്. ഇതോടെ ഡോക്യുമെന്‍റ് സ്‌കാനിംഗിനായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും. പുതിയ സ്റ്റിക്കര്‍ പാക്ക് വാട്‌സ്‌ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ്…
