Headlines

“ഫ്ലയിങ് ക്രെംലിൻ”: റഷ്യൻ പ്രസിഡൻറ് വ്ലാഡമിർ പുടിന്റെ പറക്കും കോട്ട; മിസൈലുകൾക്ക് പോലും തൊടാൻ ആവില്ല; വിശദമായി വായിച്ചറിയാം

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ഒരാളാണ് പുടിൻ അതിനാല്‍ സന്ദർശനത്തിന് മുമ്ബ് തന്നെ ഡല്‍ഹിയില്‍ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.വ്‌ളാഡിമിർ പുടിന്റെ അംഗരക്ഷകർ, കാർ, വിമാനം എന്നിവ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. വ്‌ളാഡിമിർ പുടിന്റെ വിമാനം ഫ്ലൈയിംഗ് ക്രെംലിൻ എന്നറിയപ്പെടുന്നു. ദീർഘദൂര, നാല് എഞ്ചിൻ വിമാനമായ ഇല്യുഷിൻ Il-96-300PU യുടെ പരിഷ്കരിച്ച പതിപ്പാണ് ഈ വിമാനം. ഈ വിമാനം റഷ്യയുടെ ശക്തിയെ തന്നെയാണ്…

Read More

കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമെങ്കിലും നികുതി കിഴിവിന്റെ ആനുകൂല്യം വർദ്ധിക്കും: പുതിയ ലേബർ കോഡുകൾ തൊഴിലാളികളെയും തൊഴിലുടമയെയും ബാധിക്കുന്നത് എങ്ങനെ? വിശദാംശങ്ങൾ വായിക്കാം

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ‘ലേബര്‍ കോഡുകള്‍’ (തൊഴില്‍ നിയമങ്ങള്‍) പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും കോസ്റ്റ്-ടു-കമ്ബനി (CTC) ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങും.ജീവനക്കാരുടെ ‘ടേക്ക്-ഹോം സാലറി’ (കയ്യില്‍ കിട്ടുന്ന ശമ്ബളം) കുറയാന്‍ സാധ്യതയുണ്ടെങ്കിലും, നികുതി ബാധ്യത കുറയും എന്നതാണ് പ്രധാന ആകര്‍ഷണം. നിലവിലെ 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാല് കോഡുകള്‍ വരുന്നത്. വേതനം, സാമൂഹ്യ സുരക്ഷ, വ്യവസയാ ബന്ധങ്ങള്‍, തൊഴിലിട സുരക്ഷ എന്നിവയുടെ വ്യവസ്ഥകളാണ് നാല് കോഡുകളിലുള്ളത്. നിയമങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാനുള്ള കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്…

Read More

കാൽ വിരലുകളിലെ രോമങ്ങൾ പറയും ഹൃദയരോഗ്യത്തിന്റെ അവസ്ഥ; വിശദമായി വായിച്ചറിയാം

നമ്മുടെ ശരീരം ഓരോ നിമിഷവും ചില സൂചനകള്‍ നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍ പലപ്പോഴും നമ്മള്‍ അവയെ അവഗണിച്ച്‌ കളയും.അത്തരത്തില്‍ പലരും വൃത്തികേടായി കാണുകയും പതിവായി നീക്കം ചെയ്യുകയും ചെയ്യുന്ന ഒന്നാണ് കാല്‍വിരലുകളിലെ രോമം. എന്നാല്‍, അത്രയേറെ പ്രാധാന്യമില്ലെന്ന് തോന്നുന്ന ഈ രോമങ്ങളുടെ സാന്നിധ്യമോ അഭാവമോ നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചും വളരെ നിർണ്ണായകമായ ഒരു സത്യം വെളിപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? നോയിഡ ആസ്ഥാനമായുള്ള ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ എംബിബിഎസ് നേടിയ ഡോ. ശ്രദ്ധേയ് കത്യാർ പങ്കുവെച്ച ഞെട്ടിക്കുന്ന ഒരു വിവരമാണ്…

Read More

മെറ്റബോളിസം മന്ദഗതിയിൽ ആകുന്നുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കണം; വിദഗ്ധരുടെ ഉപദേശം ഇങ്ങനെ

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനായി ശരീരത്തില്‍ നടക്കുന്ന രാസപ്രവർത്തനങ്ങളെയാണ് മെറ്റബോളിസം എന്ന് പറയുന്നത്.ഈ ഊർജ്ജം ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങള്‍ക്കും ഏറെ ആവശ്യമാണ്. മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ശരീരത്തിന്റെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നത്. എത്ര ഡയറ്റ് ചെയ്താലും, ജിമ്മില്‍ പോയാലും വണ്ണം കുറയുന്നില്ലെന്ന് തോന്നാറുണ്ടോ? നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. ഇതിനായി ശരീരത്തിന് ആവശ്യമായ ചില ശീലനങ്ങള്‍ പിന്തുടരേണ്ടത് വളരെ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

Read More

തിരുവനന്തപുരത്ത് ബ്രഹ്മാസ് മിസൈൽ നിർമ്മാണ യൂണിറ്റ് വരുന്നു; സ്ഥലം നൽകാൻ അനുവാദം നൽകി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈല്‍ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി.ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീംകോടതി കേരള സർക്കാരിന് അനുമതി നല്‍കിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണല്‍ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീംകോടതി അനുമതി നല്‍കി. ഇതിനുപുറമെ സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന്…

Read More

രാജ്യത്തെ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്നത് 67000 കോടി രൂപ; പൂർവികരുടെ നിക്ഷേപം അറിയാതെ പോയിട്ടുണ്ടെങ്കിൽ പലിശ സഹിതം തിരികെ കിട്ടും: ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. 67,000 കോടി രൂപയിലധികം വരുന്ന തുകയ്ക്ക് ദീർഘകാലമായി അവകാശികളാരും വന്നിട്ടില്ല.ഈ പണത്തിന്റെ അവകാശികളെ കണ്ടെത്താനും, പണം തിരികെ നല്‍കാനും സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. 67,270 കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ പൊതുമേഖലാ ബാങ്കുകളില്‍ 58,400 കോടി രൂപയും സ്വകാര്യ ബാങ്കുകളില്‍ 8,600 കോടി രൂപയുമാണുള്ളത്. ഈ പണം കണ്ടെത്താൻ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) UDGAM എന്ന…

Read More

ഡൽഹി ഗൂഢാലോചനയ്ക്ക് ഹമാസ് ടച്ച്; പ്രതിയുടെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫോൾഡറിൽ ഡോണുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും ചിത്രങ്ങൾ: വിശദമായി വായിക്കാം

ഡല്‍ഹി റെഡ് ഫോർട്ട് സ്ഫോടന ഗൂഢാലോചനയിലെ പ്രധാന പ്രതികളില്‍ ഒരാളായ ജാസിർ ബിലാല്‍ വാണി എന്ന ‘ദാനിഷി’ന്റെ ഫോണില്‍ നിന്നും നിർണ്ണായക തെളിവുകള്‍ കണ്ടെത്തി.ഇയാളുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫോള്‍ഡറില്‍ നിന്ന് നിരവധി ഡ്രോണുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് എൻഐഎ കണ്ടെത്തിയത്. ഡ്രോണ്‍ ചിത്രങ്ങളില്‍ പലതും ഹമാസ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതിന് സമാനമായതാണ്. ഇതിലൂടെ ഭീകര പ്രവർത്തനങ്ങള്‍ക്കായി ‘ഹമാസ് പാറ്റേണ്‍’ പിന്തുടരാൻ ഇവർ ശ്രമിച്ചതായാണ് സൂചന. ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കള്‍ എങ്ങനെ ഘടിപ്പിക്കാമെന്ന് കാണിക്കുന്ന വീഡിയോകളും ദാനിഷിന്റെ ഫോണില്‍…

Read More

കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ; ആകാംക്ഷ ഉണർത്തുന്ന തീരം ട്രെയിലറിന് വൻ സ്വീകരണം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.പൊതുജന മധ്യത്തില്‍നിന്നും തിരഞ്ഞെടുത്ത മൂന്ന് പേര് ചേർന്ന് ലോഞ്ച് ചെയ്ത തിരുവനന്തപുരത്തെ പരിപാടി ഏറെ വ്യത്യസ്തമായി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവർ ട്രെയിലർ ലോഞ്ചില്‍ പങ്കെടുത്തു. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്ബഴത്തിങ്കല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു…

Read More

സ്കൂളുകൾക്ക് അവധിമാസമായി ഡിസംബർ; ക്രിസ്മസ് അവധിക്കു മുന്നേയും നിരവധി അവധികൾ: വിശദമായി വായിക്കാം

സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളില്‍ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകള്‍ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകള്‍ക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതല്‍ സ്‌കൂളുകള്‍ അടയ്ക്കും. സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളില്‍ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളില്‍ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍…

Read More

ഷൂ ധരിച്ച് കാന്താരിൽ ചാമുണ്ഡി ആവേശിക്കുന്ന രംഗം വേദിയിൽ അനുകരിച്ചു; രൺവീർ സിംഗിന് വിമർശനം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഋഷഭ് ഷെട്ടി നായകനായി എത്തിയ ‘കാന്താര’ സിനിമയിലെ രംഗം ബോളിവുഡ് താരം രണ്‍വീര്‍ സിങ് അനുകരിച്ചത് വിവാദത്തില്‍.കഴിഞ്ഞ ദിവസം ഗോവ രാജ്യാന്ത്ര ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ വച്ചായിരുന്നു സംഭവം. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയുടെ ക്ലൈമാക്‌സിലെ ഒരു രംഗം താരം അനുകരിച്ച്‌ കാണിക്കുകയായിരുന്നു. ഇതിനിടെയിലാണ് ആ രംഗത്തിലെ ദൈവീക രൂപത്തെ ‘പെണ്‍ പ്രേതം’ എന്ന് താരം വിശേഷിപ്പിച്ചത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപാക വിമർശനം ഉയർന്നത്. വേദിയില്‍ ഋഷഭ് ഷെട്ടിയും കാന്താരയുടെ…

Read More