ഇന്ത്യക്കാർക്ക് ഗോ വേർഷൻ ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ചാറ്റ് ജിപിടി: വിശദാംശങ്ങൾ വായിക്കാം
എഐ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തില്‍ നിർണായക സ്വാധീനം ചെലുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്തിനും ഏതിനും എഐയുടെ സഹായമില്ലാതെ നമുക്ക് കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഏറെക്കുറെ എത്തിയിട്ടുണ്ട്.പ്രൊജക്ടുകള്‍, ഓഫീസ് ജോലികള്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും എഐ ഇപ്പോള്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇതിനായി നിരവധി ആപ്ലിക്കേഷനുകളും നിലവിലുണ്ട്. അവയിലൊന്നാണ് ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയെ സംബന്ധിച്ച് ഒരു പുതിയ വാർത്ത പുറത്തുവന്നിരിക്കുകയാണ്.ചാറ്റ്ജിപിടിയുടെതന്നെ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ള വേർഷനാണ് ചാറ്റ്ജിപിടി ഗോ. കൂടുതല്‍ മികച്ച ഫീച്ചറുകളും, ടൂളുകളും ഉള്ളവയാണിത്. എല്ലാ തരത്തിലും ആളുകള്‍ക്ക്…
