പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നിലൊതുങ്ങും; നിർണായക നീക്കത്തിന് വേഗത വർധിപ്പിച്ച് കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നു മാത്രമാക്കുന്നതിനുള്ള പദ്ധതി അടുത്ത സാമ്ബത്തിക വർഷം (2025-26) തന്നെ ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇപ്പോള്‍ 12 പൊതുമേഖലാ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗത്തെയും എസ്ബിഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവയിലേക്കായി ലയിപ്പിക്കാനാണ് നീക്കം.

ലയനരേഖ ഇങ്ങനെ:

എസ്ബിഐയില്‍: ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍: സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്.

കനറാ ബാങ്കില്‍: യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ.

അതേസമയം, ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്താനുള്ള ആലോചനയും കേന്ദ്രത്തിന് ഉണ്ട്. 2026-27 സാമ്ബത്തിക വർഷത്തിനകം ലയനപ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യം.

സർക്കാരിന്റെ വാദമനുസരിച്ച്‌, ലയനത്തോടെ വലിയ ബാങ്കുകള്‍ രൂപപ്പെടുകയും അതുവഴി രാജ്യത്തെ വമ്ബൻ പദ്ധതികള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ആവശ്യമായ വൻ വായ്പകള്‍ നല്‍കാൻ കഴിയും. ഇന്ത്യയിലെ കുറഞ്ഞത് രണ്ട് പൊതുമേഖലാ ബാങ്കുകളെ ലോകത്തിലെ മുൻനിര 20 ബാങ്കുകളുടെ പട്ടികയില്‍ എത്തിക്കുക എന്നതാണ് ദീർഘകാല ലക്ഷ്യം.

നിലവില്‍ എസ്ബിഐ ലോകത്തിലെ മുൻനിര 100 ബാങ്കുകളുടെ പട്ടികയില്‍ 47-ാം സ്ഥാനത്താണ്. ഈ പട്ടികയില്‍ മുൻനിര നാല് ബാങ്കുകളും ചൈനയുടേതാണ്. ഇതോടൊപ്പം കനറാ എച്ച്‌എസ്ബിസി, കനറാ റൊബെകോ തുടങ്ങിയ സ്ഥാപനങ്ങളുടെ IPOകളും അടുത്തിടെ ഇറങ്ങുമെന്നാണ് പ്രതീക്ഷ.

2017-ലാണ് ആദ്യമായി ബാങ്ക് ലയനം ആരംഭിച്ചത്. 2019-ല്‍ രണ്ടാമത്തെ ഘട്ടത്തില്‍ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുക്കി. ഇനി അത് മൂന്നു പ്രധാന ബാങ്കുകളാക്കി കൊണ്ടുവരാനാണ് പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *