നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ ഗൂഗിൾ മാപ്പിലെ അഞ്ച് നിറങ്ങൾ; അർത്ഥം മനസ്സിലാക്കിയാൽ യാത്ര ഇനി വളരെ എളുപ്പം: വിശദമായി വായിച്ചറിയാം
പരിചയമില്ലാത്ത സ്ഥലങ്ങളിലും, കുറച്ച് പരിചയമുള്ള സ്ഥലങ്ങളിലും നമ്മുടെ കൂട്ടായി ഗൂഗിള്‍ മാപ്പ് മാറിയിരിക്കുകയാണ്.എന്നാല്‍, ചിലപ്പോള്‍ ചെറിയ തെറ്റുകള്‍ ഗൂഗിള്‍ മാപ്പിനും സംഭവിക്കാറുണ്ട്. അത് ഉപയോഗിക്കുന്നതിനുള്ള കുഴപ്പമാണോ, അതോ ഗൂഗിള്‍ മാപ്പിനുണ്ടാകുന്ന പ്രശ്നമാണോ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഏറെക്കുറെ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഇത് ഏത് യാത്രയ്ക്കും വലിയ സഹായം നല്‍കും. പോവേണ്ട വഴി നീല, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലായിരിക്കും ഗൂഗിള്‍ മാപ്പില്‍ കാണുക. ഇത് എന്തുകൊണ്ടാണെന്നും എന്താണ് ഈ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ?…
