ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേൻ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.ഊർജത്തിന്റെ മികച്ച ഉറവിടമായ തേനില്‍ ധാരാളം കാലറി അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവില്‍ പ്രോട്ടീൻ അടങ്ങിയ തേനില്‍ കൊഴുപ്പ് ഒട്ടുമില്ല. വെെറ്റമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്.
ചർമത്തില്‍ ജലാംശം നിലനിർത്താൻ തേൻ സഹായിക്കുന്നു. ഇതിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവും ചർമപ്രശ്നങ്ങളും അകറ്റും. ശരീരഭാരം കുറയ്ക്കാനും തേൻ വളരെ നല്ലതാണ്. സ്‌മൂത്തികള്‍, ചായകള്‍, ജ്യൂസുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് നല്ലതാണ്. എന്നാല്‍ തേൻ വാങ്ങുമ്ബോള്‍ പലർക്കും അബദ്ധം പറ്റാറുണ്ട്. ഇന്ന് കടയില്‍ ലഭിക്കുന്ന പല തേനും മായം കലർന്നവയാണ്. ഇത് ഉയോഗിക്കുന്നത് ആരോഗ്യത്തിന് തന്നെ ദോഷമാണ്. മായം കലർന്ന തേനിനെ തിരിച്ചറിയാൻ ചില പൊടിക്കെെകള്‍ പരീക്ഷിച്ചാലോ?
ഇതിനായി ആദ്യം ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ തേൻ ഒഴിക്കുക. ശുദ്ധമായ തേൻ ഗ്ലാസിന്റെ അടിയില്‍ അടിയും. മായം ചേർന്ന തേനാണെങ്കില്‍ അത് വെള്ളത്തില്‍ പെട്ടെന്ന് ലയിച്ച് ചേരും. അല്ലെങ്കില്‍ ഒരു തീപ്പെട്ടി കൊള്ളി എടുത്ത് തേൻ പുരട്ടുക. എന്നിട്ട് തീപ്പെട്ടി ഉരച്ച് കത്തിക്കാൻ ശ്രമിക്കാം.
ശുദ്ധമായ തേനാണെങ്കില്‍ തീപ്പെട്ടി എളുപ്പത്തില്‍ കത്തും. എന്നാല്‍ മായം ചേർത്ത തേനാണെങ്കില്‍ അതില്‍ ഈർപ്പം ഉള്ളതുകൊണ്ട് കത്താൻ പ്രയാസപ്പെടുകയോ കത്താതിരിക്കുകയോ ചെയ്യും. കുറച്ച് തേൻ ഒരു പാത്രത്തിലെടുത്ത് ചൂടാക്കാം ശുദ്ധമായ തേൻ ചൂടാക്കുമ്ബോള്‍ കട്ടിയാകുകയും ഒരു കാരാമല്‍ രൂപത്തിലാകുകയും ചെയ്യും. മായം ചേർത്തത് ചൂടാക്കുമ്ബോള്‍ പതഞ്ഞ് വെള്ളം പോലെയാകും.
