നമ്മുടെ നാട്ടിലും ഇപ്പോള്‍ കൂണ്‍ കൃഷി വ്യാപിക്കുകയാണ്. അഭ്യസ്തവിദ്യരായ ആളുകള്‍ പോലും കൂണ്‍കൃഷിയിലേക്ക് തിരിയുന്നുണ്ട്.എന്നാല്‍, കിലോഗ്രാമിന് 40,000 രൂപവരെ വിലയുള്ള കൂണിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നാല്‍പതിനായിരം രൂപ വിലയുണ്ടെങ്കിലും ഈ കൂണ്‍ കൃഷി ചെയ്യാനും സാധിക്കില്ലത്രെ. വിലകൂടിയ ഈ കൂണിന്റെ വിശേഷങ്ങള്‍ നമുക്കൊന്ന് അറിഞ്ഞുവരാം.
ഗുച്ചി എന്നാണ് ഈ വിവിഐപി കൂണിന്റെ പേര്. ശരിക്കും പറഞ്ഞാല്‍ ഇതൊരു കാട്ടുകൂണാണ്. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്നവയാണ് ഇത്. ഗുച്ചി കൂണ്‍ വാർത്തകളില്‍ ഇടംപിടിച്ചത് 2020 ഒക്ടോബറിലാണ്. അന്ന് അടല്‍ റോത്തങ്ങ് തുരങ്കത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കാൻ ഹിമാചല്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ നമ്മുടെ ഗുച്ചി കൂണും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവൻ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.
അപൂർവയിനം കാട്ടുകൂണാണ് ഗുച്ചി എന്ന് പറഞ്ഞല്ലോ. ഹിമാചലിന്റെയും ജമ്മു-കശ്മീരിന്റെയും ഉയർന്ന മലനിരകളില്‍ മാത്രം കാണപ്പെടുന്ന ഈ കൂണ്‍, അപൂർവത കൊണ്ട് മാത്രമല്ല രുചി കൊണ്ടും ലക്ഷം വിലയുള്ള ‘ഹൈ-എൻഡ്’ ഫുഡ് ഐറ്റം ആയി അറിയപ്പെടുന്നു.
ഹിമാലയൻ കാട്ടുകൂണുകളുടെ രാജാവ്
അസ്കോമൈക്കോട്ടയിലെ മോർചെല്ലേസി കുടുംബത്തിലെ ഒരു ഇനം ഫംഗസാണ് ഗുച്ചി കൂണ്‍. മോർചെല്ല എസ്കുലെന്റ എന്നാണ് നമ്മുടെ ഗുച്ചിയുടെ ശാസ്ത്രീയ നാമം. ഗുച്ചി സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലുള്ള കാടുകളിലും താഴ്‌വരകളിലും മാത്രമാണ് വളരുന്നത്. ഹിമാചലിലെ കുളു-മണാലി, ചമ്ബ, കാംഗ്ര, പാങ്കി താഴ്‌വര, കശ്മീരിലെ ഹിമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ വളരുന്നുണ്ട്. നമ്മുടെ സാധാരണ അന്തരീക്ഷത്തില്‍ ഇവയെ വളർത്തിയെടുക്കുക സാധ്യവുമല്ല. പ്രദേശവാസികള്‍ വനത്തില്‍ തേടിനടന്ന് ശേഖരിക്കുകയാണ് ചെയ്യുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാൻ സാധിക്കാത്തതിനാല്‍, ഇവയുടെ വില കിലോയ്ക്ക് 40,000 രൂപ വരെ ഉയരും. മഞ്ഞുകാലം കഴിഞ്ഞാല്‍ മാത്രമാണ് ഗുച്ചി കൂണ്‍ മുളയ്ക്കുക. മാർച്ച് മുതല്‍ മേയ് വരെയാണ് ഇതിന്റെ ശേഖരണകാലം. ഗ്രാമീണർ ദിവസം മുഴുവനും കാട് ചുറ്റി നടന്ന് കണ്ടെത്തുന്ന കൂണ്‍, ഉണക്കി വിപണിയിലെത്താൻ മാസങ്ങളെടുക്കും.
ഗുച്ചി കൂണ്‍ ഗ്രാമവാസികള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നില്ല; പകരം വിലകൊണ്ട് ജീവിതോപാധി കണ്ടെത്താൻ വില്‍ക്കുകയാണ് പതിവ്. ഇവയെ കുറിച്ച് പ്രാദേശിക കഥകളും പ്രചരിക്കുന്നുണ്ട്-ഇടിമിന്നലുണ്ടായാല്‍ ഇവയുടെ എണ്ണം കൂടും എന്നാണ് ഒരു വിശ്വാസം. കാട്ടുതീ കഴിഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ വളരുമെന്നും ഗ്രാമവാസികള്‍ പറയുന്നു. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.
ഇളം മഞ്ഞനിറം, വലുതായ ചതുരാകൃതിയിലുള്ള കുഴികളുള്ള തൊപ്പി, വെളുത്ത, കട്ടിയുള്ള തണ്ട് എന്നിവയാണ് ഗുച്ചിയുടെ രൂവവിശേഷണം. ഈ പ്രത്യേകതകളാണ് ഗുച്ചിയെ മറ്റുകൂണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
ഗുച്ചിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് പരിശോധിക്കാം. ഒരു പോഷകശേഖരം എന്ന് ഒറ്റവാക്കില്‍ ഗുച്ചിയെ വിശേഷിപ്പിക്കാം. രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും ഇത് മുൻപന്തിയിലാണ്. പൊട്ടാസ്യം, ചെമ്ബ്, വൈറ്റമിൻ ബി, ഉയർന്ന വൈറ്റമിൻ ഡി ഉള്ളടക്കം എന്നിവ ഗുച്ചിയിലുണ്ട്. അതിശക്തമായ ആന്റിഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂണുകളില്‍ ബി വൈറ്റമിനുകളായ റൈബോഫ്ലേവിൻ, നിയാസിൻ, പാന്റോതെനിക് ആസിഡ് എന്നിവയാണ് കൂടുതലായുള്ളത്. പാന്റോതെനിക് ആസിഡ് ഹോർമോണ്‍ ഉത്പാദനത്തെയും നാഡികളെയും സഹായിക്കുമ്ബോള്‍ റൈബോഫ്ലേവിൻ ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഉണ്ടാകാനും നിയാസിൻ ചർമസംരക്ഷണത്തിനും ദഹന-നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു.
സെലേനിയം ആണ് കൂണുകളില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകം. നല്ലൊരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന ഇവ രോഗപ്രതിരോധ ശക്തി ഉണ്ടാകാനും ഹൃദയ സംബന്ധിയായ രോഗങ്ങളില്‍ നിന്നും കാൻസറില്‍ നിന്നും സംരക്ഷണം നല്‍കുന്നു. എർഗോതിയൊനെയ്ൻ( Ergothioneine) ആണ് കൂണുകളില്‍ ഉള്ള മറ്റൊരു ആന്റിഓക്സിഡന്റ്. രോഗപ്രതിരോധ ശക്തി കൂട്ടുന്നതിനൊപ്പം അണുബാധ തടയാനും ഇവയ്ക്ക് കഴിവുണ്ട്. ഒട്ടുമിക്ക കൂണുകളിലും കാണുന്ന മറ്റൊരു ആന്റിഓക്സിഡന്റാണ് ബീറ്റ ഗ്ലൂക്കൻസ്. ഇവ രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ചില രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്.
പച്ചക്കറികളില്‍ വളരെ കുറച്ചു മാത്രം കാണുന്ന വൈറ്റമിൻ ഡി കൂണുകളില്‍ ധാരാളമായി കാണുന്നു. അതുകൊണ്ടുതന്നെ ഇവ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ചില രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും ഉത്തമമാണ്. കൂണുകളില്‍ പൊട്ടാസ്യം നല്ലതോതില്‍ തന്നെയുണ്ട്. അതിനാല്‍ രക്തസമ്മർദം കുറയാനും ഹൃദയരോഗങ്ങള്‍ക്കും ഉത്തമമാണ്. ഇവയെ കൂടാതെ കോപ്പർ, കാല്‍സ്യം, പ്രോട്ടീൻ, ശരീരത്തിന് ആവശ്യമായ ചില അമിനോ ആസിഡ് എന്നിവയും കൂണുകളില്‍ ഉണ്ട്.
പൊതുവായി പറഞ്ഞാല്‍ ധാരാളം ആന്റിഓക്സിഡന്റുകളുള്ള കൂണുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടാനും അണുബാധ കുറയ്ക്കാനും ഉത്തമമാണ്. കൂണുകള്‍ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോള്‍ ഇല്ലാത്ത, ഊർജ്ജവും കൊഴുപ്പും കുറഞ്ഞ കൂണുകള്‍ അമിതവണ്ണമുള്ളവർക്കും പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. കൂണുകളിലെ പ്രത്യേകതരം നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. കൂണുകളിലെ ചില ഘടകങ്ങള്‍ക്ക് തലച്ചോറിന്റെ പ്രവർത്തനത്തെയും സഹായിക്കാൻ കഴിയുമെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്.
എന്നാല്‍ അമിതമായ കൂണിന്റെ ഉപയോഗം പലവിധ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഒപ്പം നന്നായി കഴുകി വൃത്തിയാക്കാത്ത കൂണുകള്‍ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. പാചകം ചെയ്യുമ്ബോള്‍ കൂണിലെ ഗുണഗണങ്ങള്‍ വർധിക്കുന്നുവെന്നു മാത്രമല്ല പച്ചകൂണ്‍ കഴിക്കുന്നത് പലവിധ അലർജിയും ഉണ്ടാക്കുന്നു.
ഗൂച്ചിയും കൊളസ്ട്രോള്‍ മുക്തവും ഊർജ്ജവും കൊഴുപ്പും സോഡിയവും കുറഞ്ഞവയുമാണ്. ആന്റിഓക്സിഡന്റുകളുടെയും വൈറ്റമിൻ ഡിയുടെയും ഒരു കലവറയായി ഗൂച്ചി കരുതപ്പെടുന്നു. ചില വൈറ്റമിനുകളും അമിനോ ആസിഡുകളും ഇവയുടെ മേൻമ കൂട്ടുന്നു. രോഗപ്രതിരോധ ശക്തി കൂട്ടാനും പൊതുവായ ആരോഗ്യത്തിനും മരുന്നുകളുടെ പാർശ്വഫലത്തെ പ്രതിരോധിക്കാനും പലവിധത്തിലുള്ള രോഗത്തെ പ്രതിരോധിക്കാനും ശക്തിയുള്ളവയാണ് ഇവ എന്നു പറയുന്നു.
ഇനി ഗുച്ചി ഉപയോഗിച്ച് എന്തെല്ലാം വിഭവങ്ങള്‍ ഉണ്ടാക്കാം എന്നുകൂടി പരിശോധിക്കാം. ഗുച്ചി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പ്രത്യേക വിഭവങ്ങള്‍ ധാരാളമുണ്ട്. ഗുച്ചി പുലാവ് ആണ് ഏറ്റവും പ്രശസ്തം. ചെറുതായി മുറിച്ച് വറുത്തെടുക്കാം. വിവിധ തരത്തില്‍ കറിവെച്ചും ഇത് കഴിക്കാം.
മറ്റു കൂണുകളും ആരോഗ്യകാര്യങ്ങളും
ഇന്ത്യയില്‍ കൃഷി ചെയ്യുന്നത് കൂടുതലായി button, oyster, straw കൂണുകളാണ്. കാടുകളും കൃഷിസ്ഥലങ്ങളും ഉള്‍പ്പെടെ ധാരാളം ഭക്ഷ്യയോഗ്യമായ കൂണുകള്‍ ലഭ്യമാണ്. എന്നാല്‍ വിഷമുള്ള കൂണുകളും രൂപത്തില്‍ സമാനമായതിനാല്‍ പരിചയമുള്ളവരുടെ നിർദ്ദേശമില്ലാതെ ശേഖരിക്കുന്നത് അപകടകരമാണ്.
കൂണുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ ചുരുക്കി പറയാം:കാൻസർ പ്രതിരോധത്തില്‍ സഹായിക്കുന്നുഹൃദയസ്വസ്ഥതയ്ക്ക് നല്ലതാണ്തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതില്‍ പങ്കുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പൊതുവായ ആരോഗ്യസംരക്ഷണത്തിനും ഇവയ്ക്ക് വലിയ പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു.
എന്നിരുന്നാലും, അമിതമായ കൂണ്‍ ഉപയോഗം ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. പച്ചകൂണ്‍ ഭക്ഷിക്കുന്നത് അലർജിക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാണ്.

yacht hire Montenegro https://rent-a-yacht-montenegro.com