വിവാഹാ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് എങ്ങനെ? മലയാളികളുടെ തന്ത്രം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണം വെറുമൊരു ലോഹമല്ല; അത് വിവാഹം അടക്കമുള്ള പാരമ്ബര്യ ചടങ്ങുകളിലെ അവിഭാജ്യ ഘടകമാണ്.അതുകൊണ്ട് തന്നെ സ്വർണ വില കുതിച്ചുയരുമ്ബോള്‍ മലയാളികളടെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രത്യേകിച്ച്‌ ഈ വിവാഹ സീസണില്‍. എങ്ങനെയാണ് ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഭീമമായ ചെലവ് താങ്ങുകയെന്നാണ് ആളുകളുടെ ചിന്ത.

എന്തായാലും വലിയ പരിക്കില്ലാതെ സ്വർണം വാങ്ങാനുള്ള വഴികള്‍ മലയാളികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണെന്നല്ലേ? മറ്റൊന്നുമല്ല പഴയ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുന്നത് തന്നെ.’ ചിലർ പഴയ സ്വർണം വാങ്ങുന്നു. മറ്റ് ചിലർ വിവാഹ ആവശ്യങ്ങള്‍ക്ക് ഘട്ടം ഘട്ടമായി സ്വർണം വാങ്ങുന്നു. മറ്റ് ചിലരാകട്ടെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്’, ജോയ്‌ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

പഴയ സ്വർണം കൊടുക്കുമ്ബോഴുള്ള വലിയ മെച്ചം എന്താണെന്ന് വെച്ചാല്‍ ഇന്നത്തെ മൂല്യത്തില്‍ നിന്ന് തുച്ഛമായ തുക മാത്രമാണ് ജ്വല്ലറികള്‍ കിഴിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങുകയാണെങ്കില്‍ അധികം നഷ്ടമില്ലാതെ തന്നെ പഴയത് നല്‍കി പുതിയ ഡിസൈനുകള്‍ തിരഞ്ഞെടുക്കാൻ സാധിക്കും. ആളുകള്‍ പഴയ സ്വർണം വ്യാപകമായി കൊടുത്ത് തുടങ്ങിയതോടെ ജ്വല്ലറികളില്‍ ഇതിനായി പ്രത്യേക സ്കീമുകളും നടത്തുന്നുണ്ട്.

അതേസമയം അത്യാവശ്യക്കാർ അല്ലാത്തവർ നിക്ഷേപ താത്പര്യത്തോടെയാണ് ഇപ്പോള്‍ സ്വർണത്തെ സമീപിക്കുന്നത് എന്നാണ് ചില വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ‘ആഭരണങ്ങളുടെ ആവശ്യം കുറഞ്ഞെങ്കിലും, ആളുകള്‍ സ്വർണ്ണ ബാറുകളും നാണയങ്ങളും വാങ്ങുന്നുണ്ട്. ഈ ഉത്സവ സീസണിലും വിവാഹ സീസണിന് മുന്നോടിയായും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ബാറുകള്‍ക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. സ്വർണ്ണത്തിനും വെള്ളിക്കും ഇനിയും വില കൂടുമെന്ന് പ്രതീക്ഷിച്ച്‌, പല ഉപഭോക്താക്കളും നിലവിലെ വിലയില്‍ അഡ്വാൻസ് ബുക്കിംഗിലൂടെയോ നാണയങ്ങള്‍ വാങ്ങിയോ വില ഉറപ്പിക്കുന്നുണ്ട്’, വ്യാപരികള്‍ ചൂണ്ടിക്കാട്ടി.

ദീപാവലിക്ക് സ്വർണ്ണം വാങ്ങുന്നത് ശുഭകരമായി ആളുകള്‍ കണക്കുന്നു. അതോടൊപ്പം തന്നെ നിക്ഷേപ ലക്ഷ്യവും ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വർണ്ണം പണമാക്കി മാറ്റാം എന്നതിനാല്‍ ഈ വിലക്കയറ്റത്തിനിടയിലും നാണയും സ്വർണക്കട്ടികളും വാങ്ങാൻ എത്തുന്നവർ ധാരാളമാണെന്നും വ്യാപാരികള്‍ പറഞ്ഞു.

അതേസമയം ദീപാവലി സീസണില്‍ ഉപഭോക്താക്കളെ ആകർഷിക്കാനും വില്‍പ്പന വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് മുൻകൂർ ബുക്ക് ചെയ്യാനുള്ള ആകർഷകമായ ഓഫറുകള്‍ ജ്വല്ലറികള്‍ നല്‍കുന്നുണ്ട്. 10 ഗ്രാം സ്വർണ്ണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്ന ഒരാള്‍ക്ക് നിലവിലെ വിലയില്‍ 3 ഗ്രാമിന്റെ തുക അടച്ച്‌ ബുക്ക് ചെയ്യാവുന്ന സ്കീമാണ് സെൻകോ ഗോള്‍ഡ് അവതരിപ്പിച്ചത്. ‘ഫ്ലെക്സി ഗോള്‍ഡ് റേറ്റ് പ്ലാൻ’ വഴിയാണ് ഈ ഓഫർ ലഭിക്കുക. വാങ്ങുന്ന സമയത്ത് സ്വർണ വില വർദ്ധിക്കുകയാണെങ്കില്‍, ബുക്ക് ചെയ്ത പഴയ കുറഞ്ഞ വിലയില്‍ സ്വർണ്ണം ലഭിക്കും. എന്നാല്‍, വില കുറയുകയാണെങ്കില്‍, നിലവിലെ കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ വാങ്ങാൻ സാധിക്കും. വില ഉയർന്നതോടെ ബിസിനസ്സിന്റെ 10-15 ശതമാനവും ഈ ‘ഫ്ലെക്സി പ്രൈസ് ഓഫർ’ വഴിയാണ് നടക്കുന്നതെന്നും ജ്വല്ലറി ഗ്രൂപ്പ് വ്യക്തമാക്കി.

ഈ വർഷം സ്വർണ്ണവില പലതവണ റെക്കോർഡ് ഉയരങ്ങളിലെത്തിയിട്ടും ഉപഭോക്താക്കളുടെ താല്‍പ്പര്യവും സ്വർണ്ണ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിനെ ഉദ്ധരിച്ച്‌ ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. 2025 ലെ ഉത്സവ സീസണ്‍ കമ്ബനിക്ക് വളരെ അനുകൂലമായാണ് ആരംഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച്‌ അളവില്‍ 5 ശതമാനവും മൂല്യത്തില്‍ 27 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും സ്വർണ വില വർധനവ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് തന്നെയാണ് വിദഗ്ധർ ചൂട്ടിക്കാട്ടുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് വില 6000 ഡോളർ വരെ കടന്നേക്കാമെന്നാണ് പല പ്രവചങ്ങളും.

One thought on “വിവാഹാ ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് എങ്ങനെ? മലയാളികളുടെ തന്ത്രം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *