സ്വർണ്ണവില കൂടുമോ കുറയുമോ? ഏറ്റകുറച്ചിലുകൾക്കിടയിൽ വിദഗ്ധ വിലയിരുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയില്‍ ചാഞ്ചാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചില ദിവസങ്ങളില്‍ വില ഉയർന്നാല്‍ അതിന് തൊട്ടടുത്ത ദിവസം ഉയർന്നതിന്റെ അത്രയും ഇരട്ടി കുറയുന്നത് പോലുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്.ഈ സാഹചര്യത്തില്‍ ഇനി വില കുത്തനെ കൂടുമോ അതോ കുറയുമോയെന്നാണ് ആഭരണപ്രേമികളുടെ ചോദ്യം.എന്തായാലും വലിയൊരു ഉയർച്ചയ്ക്കും താഴ്ചയ്ക്കും ഇപ്പോള്‍ സാധ്യതയില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം’നിലവിലെ ഒരു ട്രെൻഡ് അനുസരിച്ച് സ്വർണവില ഏകദേശം സ്റ്റേബിള്‍ ആയോ അല്ലെങ്കില്‍ ഒരല്പം ഉയർന്നോ…
