വിമാനയാത്രയിൽ പരമാവധി കയ്യിൽ കരുതാവുന്നത് എത്ര ലിറ്റർ മദ്യമാണ്? ഇന്ത്യയിലെ നിയമങ്ങൾ ഇങ്ങനെ; വിശദമായി വായിച്ച് അറിയാം

കരയിലെ ആഘോഷങ്ങള്‍ക്കിടയിലോ യാത്രക്കിടയിലോ അല്‍പം മിനുങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ആകാശത്തെ യാത്രയില്‍ ഇങ്ങനെ ചെയ്‌താല്‍ കുഴപ്പമാകുമോ?ഇന്ത്യയ്‌ക്കുള്ളിലെ ആകാശയാത്രയില്‍ മദ്യം കൈയില്‍ വെയ്‌ക്കുന്നതിന്റെ അളവ് എത്രയെന്ന് അറിയാമോ? യാത്രക്കിടെ മദ്യപാനം അനുവദിച്ചിട്ടുണ്ടോ? ഇതിന്റെയെല്ലാം ഉത്തരം ഇവിടെയറിയാം.

ആഭ്യന്തര യാത്രയില്‍ ഡൊമസ്‌റ്റിക് ഫ്ളൈറ്റുകളില്‍ ചെക്കിൻ ചെയ്യുമ്ബോള്‍ നല്‍കുന്ന ചെക്ക്‌ഡ് ബാഗേജില്‍ മദ്യം കരുതാം. 24 ശതമാനം മുതല്‍ 70 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് യാത്രയില്‍ കൊണ്ടുപോകാവുന്നത്. 70 ശതമാനത്തിന് മുകളിലാണ് മദ്യത്തിലെ ആല്‍ക്കഹോള്‍ അളവെങ്കില്‍ ഒരു കാരണവശാലും അത് കൊണ്ടുപോകാനാകില്ല. അല്‍പം ഉപയോഗിച്ചതോ തുറന്നതോ ആയ മദ്യകുപ്പികളും യാത്രയില്‍ കൊണ്ടുപോകാൻ അനുവാദമില്ല.

എയർലൈൻ കമ്ബനികളും സെക്യൂരിറ്റി ചെക്‌പോയിന്റുകളിലെ ഉദ്യോഗസ്ഥരും മദ്യകുപ്പികള്‍ പാക് ചെയ്‌തിട്ടില്ലെങ്കില്‍ അവ പിടികൂടും യാത്രയില്‍ കടത്തിവിടില്ല. അവ തകരുന്നതിനോ ലീക്ക് ഉണ്ടാകാതിരിക്കാനോ ആണിത്. ചെക്ക്ഡ് ബാഗേജില്‍ അഞ്ച് ലിറ്റർ മദ്യം കൊണ്ടുപോകാം. ഇതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ വിമാനയാത്രയില്‍ ലൈറ്ററുകള്‍, ആല്‍ക്കഹോള്‍ കണ്ടന്റ് കൂടിയ മദ്യം, സ്‌പ്രേകള്‍, മൂർ‌ച്ചകൂടിയ ആയുധങ്ങള്‍, ബാറ്റുകള്‍ തുടങ്ങിയ നിരവധി വസ്‌തുക്കള്‍ കൊണ്ടുപോകാൻ അനുമതിയില്ല എന്നത് ഓർക്കണം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശമനുസരിച്ച്‌ വിമാനയാത്രയില്‍ കൈയില്‍ കരുതുന്ന ക്യാബിൻ ബാഗില്‍ മദ്യം കൊണ്ടുപോകാൻ അനുമതിയില്ല. എന്നാല്‍ ഓരോ വിമാനക്കമ്ബനികളിലും ഈ നിയമത്തിന് വ്യത്യാസമുണ്ട്.

എയർ ഇന്ത്യയില്‍ ഈ നിയമം കർശനമാണ് കൈവശമുള്ള ബാഗില്‍ മദ്യം പാടില്ല. എന്നാല്‍ ആകാശ എയർ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ കമ്ബനികള്‍ യാത്രക്കാരുടെ പരിശോധനക്ക് ശേഷം വാങ്ങിയ മദ്യമാണെങ്കില്‍ ഒരുലിറ്റർ വരെ ബാഗില്‍ കരുതാൻ അനുവദിക്കും. എന്നാല്‍ സ്‌പൈസ് ജെറ്റ് ഇത് പ്രത്യേകം പൊതിഞ്ഞ ബാഗിലേ സമ്മതിക്കുകയുള്ളൂ. ഏത് കമ്ബനിയായാലും മദ്യകുപ്പി തുറക്കാൻ അനുമതിയില്ല. ഇത്തരം കാര്യം ശ്രദ്ധിക്കാതെ യാത്ര പുറപ്പെടുന്നത് ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *