ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയറുകള്‍ ഉള്ള വാഹനങ്ങള്‍ എന്നാല്‍ എഞ്ചിൻ്റെ വേഗതയും ടോർക്കും അനുസരിച്ച് ഗിയറുകള്‍ സ്വയമേവ മാറ്റുന്ന സാങ്കേതികതയാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡ്രൈവിങ് കൂടുതല്‍ എളുപ്പവും സുഖപ്രദവുമാക്കുന്നു. ട്രാഫിക് നിറഞ്ഞ നഗരത്തിലും മറ്റും സുഗമമായ ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുമ്ബോഴും ചില ദോഷവശങ്ങളും ഇവയ്ക്കുണ്ട് അത് എന്തൊക്കയാണെന്ന് അറിയാം.
വാഹനങ്ങള്‍ വാങ്ങുന്നതിനും പരിപാലിക്കുന്നതിനും മാനുവല്‍ കാറുകളെക്കാള്‍ ചിലവേറിയതാണ് ഓട്ടോമാറ്റിക് കാറുകള്‍. അതു പോലെ തന്നെ മാനുവല്‍ കാറുകളുടെ രീതിയില്‍ വാഹനത്തിൻ്റെ നിയന്ത്രണം ഓട്ടോമാറ്റിക് കാറുകളില്‍ ലഭിക്കാറിലെന്നും പലപ്പോഴായി ഉപഭോക്താക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാനുവല്‍ കാറുകളും ഓട്ടോമാറ്റിക് കാറുകളും തമ്മില്‍ ഇന്ധനക്ഷമതയിലും നല്ല അന്തരം പ്രകടമാണ്. ആരംഭ സമയത്ത് വലിയ വിടവ് ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പുത്തൻ സാങ്കേജിക വിദ്യകള്‍ ഇതിന്റെ അന്തരം കുറച്ചുകൊണ്ട് വരുകയാണ്.

അറ്റകുറ്റപണികള്‍ സങ്കീർമാണെന്നതാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ മറ്റൊരു ദോഷവശം. മാനുവല്‍ ട്രാൻസ്മിഷനെക്കാള്‍ ചെലവേറിയതും സങ്കീർണ്ണവുമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റേത്. ഓഫ്-റോഡ്, മഞ്ഞുവഴ്ചയുള്ള സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ കൃത്യമായ ഗിയർ തെരഞ്ഞെടുക്കേണ്ടത് ഡ്രൈവിങില്‍ അത്യാവശമായ കാര്യമാണ് ഇത്തരം സാഹചര്യങ്ങളില്‍ വാഹനത്തിന്റെ മേലുള്ള നിയന്ത്രണക്കുറവാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളുടെ മറ്റൊരു പോരായ്മ.
ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഡ്രൈവർമാരില്‍ അമിതാശ്രയത്വവും, ഡ്രൈവിങ് ശേഷിയില്‍ കുറവും സംഭവിക്കുമെന്നാണ് മറ്റൊരു ചൂണ്ടിക്കാട്ടല്‍. ഓട്ടോമാറ്റിക് സിസ്റ്റത്തെ അമിതമായി ആശ്രയിച്ചാല്‍ ഭാവിയില്‍ മാനുവല്‍ വാഹനത്തിലേക്ക് മാറുമ്ബോള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കൂടാതെ കുറഞ്ഞ ഇടപെടലുകള്‍ മാത്രം അനുവദിക്കുന്ന ഓട്ടോമാറ്റിക് കാറുകള്‍ ഉപയോഗിക്കുന്നത് ഡ്രൈവിങ് ടെക്നിക്കുകള്‍ വികസിക്കുന്നതിന് വിഘാതമാണെന്നും പറയപ്പെടുന്നു.
