ഓട്ടോമാറ്റിക് കാര്‍ വാങ്ങാൻ ആലോചനയുണ്ടോ? ഗുണങ്ങൾ മാത്രമല്ല ചില ദോഷവശങ്ങളുമുണ്ട്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയറുകള്‍ ഉള്ള വാഹനങ്ങള്‍ എന്നാല്‍ എഞ്ചിൻ്റെ വേഗതയും ടോർക്കും അനുസരിച്ച് ഗിയറുകള്‍ സ്വയമേവ മാറ്റുന്ന സാങ്കേതികതയാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡ്രൈവിങ് കൂടുതല്‍ എളുപ്പവും സുഖപ്രദവുമാക്കുന്നു. ട്രാഫിക് നിറഞ്ഞ നഗരത്തിലും മറ്റും സുഗമമായ ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുമ്ബോഴും ചില ദോഷവശങ്ങളും ഇവയ്ക്കുണ്ട് അത് എന്തൊക്കയാണെന്ന് അറിയാം. വാഹനങ്ങള്‍ വാങ്ങുന്നതിനും പരിപാലിക്കുന്നതിനും മാനുവല്‍ കാറുകളെക്കാള്‍ ചിലവേറിയതാണ് ഓട്ടോമാറ്റിക് കാറുകള്‍. അതു പോലെ തന്നെ മാനുവല്‍ കാറുകളുടെ രീതിയില്‍ വാഹനത്തിൻ്റെ നിയന്ത്രണം ഓട്ടോമാറ്റിക് കാറുകളില്‍ ലഭിക്കാറിലെന്നും പലപ്പോഴായി…
