ഇതിലും നല്ലത് സ്വന്തമായി വീട് വെക്കുന്നത്; ബംഗളൂരുവിലെ ഫ്ലാറ്റ് വാടക കേട്ട് ഞെട്ടി യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ആയിരകണക്കിനാളുകളാണ് ഈ നഗരത്തില്‍ മാത്രമായി തിങ്ങിപ്പാര്‍ക്കുന്നത്.ഇവിടെ ഒരു വീട് താമസിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നഗരത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമെല്ലാം മാസവാടകയ്ക്കാണ് താമസിക്കുക. ഇപ്പോഴിതാ ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു യുവാവിന്റെ എക്‌സ് പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

സ്റ്റാര്‍ട്ട്‌അപ്പ്, റെസ്റ്ററന്റ്, വെബ് മാഗസിന്‍ തുടങ്ങിയവയുടെ ഉടമയും ഫ്രീലാന്‍സ് ഡിസൈനറുമെല്ലാമായ ബെംഗളൂരുവിലുള്ള സഹില്‍ ഖാന്‍ എന്ന യുവാവിന്റെ ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്. മൂന്ന് മുറികളും ഹാളും അടുക്കളയും അടങ്ങുന്ന ഒരു ഫ്‌ളാറ്റിന്റെ (3ബിഎച്ച്‌കെ ഫ്‌ളാറ്റ്) മാസവാടക കേട്ടലിന്റെ ഞെട്ടലാണ് പോസ്റ്റില്‍ സഹില്‍ രേഖപ്പെടുത്തിയത്. ‘ബെംഗളൂരുവിലെ കൂക്ക് ടൗണിലുള്ള 3ബിഎച്ച്‌കെ ഫ്‌ളാറ്റിന് ഉടമകള്‍ ഒരു ലക്ഷം രൂപ വാടക ചോദിക്കുന്നു. ഇതെന്താ ആളുകള്‍ക്ക് ഭ്രാന്തായോ?’ ഇതായിരുന്നു സഹില്‍ ഖാന്റെ പോസ്റ്റ്. അധികം വൈകാതെ പോസ്റ്റ് വൈറലാകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളിട്ടത്.

‘സ്വന്തമായി വീട് വാങ്ങാന്‍ അവര്‍ നിങ്ങളെ പ്രചോദിപ്പിക്കുകയാണ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘എംജി റോഡിന് സമീപം 70,000 വാടകയുള്ള ഒരു 3ബിഎച്ച്‌കെ കണ്ടു. അതിന്റെ ഡെപ്പോസിറ്റ് അഞ്ച് ലക്ഷമാണ്’ എന്ന് മറ്റൊരാള്‍. ‘മുംബൈയിലേക്ക് വരൂ സഹോദരാ. നിങ്ങള്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് 2ബിഎച്ച്‌കെ ലഭിക്കും.’ എന്ന് മറ്റൊരാള്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *