ഇതിലും നല്ലത് സ്വന്തമായി വീട് വെക്കുന്നത്; ബംഗളൂരുവിലെ ഫ്ലാറ്റ് വാടക കേട്ട് ഞെട്ടി യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ആയിരകണക്കിനാളുകളാണ് ഈ നഗരത്തില്‍ മാത്രമായി തിങ്ങിപ്പാര്‍ക്കുന്നത്.ഇവിടെ ഒരു വീട് താമസിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നഗരത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമെല്ലാം മാസവാടകയ്ക്കാണ് താമസിക്കുക. ഇപ്പോഴിതാ ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു യുവാവിന്റെ എക്‌സ് പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സ്റ്റാര്‍ട്ട്‌അപ്പ്, റെസ്റ്ററന്റ്, വെബ് മാഗസിന്‍ തുടങ്ങിയവയുടെ ഉടമയും ഫ്രീലാന്‍സ് ഡിസൈനറുമെല്ലാമായ ബെംഗളൂരുവിലുള്ള സഹില്‍ ഖാന്‍ എന്ന യുവാവിന്റെ ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്….
