ബംഗലൂരുവിൽ ബ്ലോക്ക് ഉണ്ടാകുന്നത് വെറുതെയാണോ; ഏഴുമാസത്തിനിടയിൽ നിരത്തിലിറങ്ങിയത് നാലുലക്ഷം വാഹനങ്ങൾ: കണക്കുകൾ ഇങ്ങനെ

ഗതാഗതത്തിരക്കില്‍ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരം സ്വകാര്യ വാഹനങ്ങളുടെ പെരുപ്പത്താല്‍ കൂടുതല്‍ സമ്മർദ്ദത്തിലായിരിക്കുകയാണ്.കഴിഞ്ഞ ഏഴ് മാസത്തെ വാഹന രജിസ്ട്രേഷൻ കണക്കുകള്‍ നഗരത്തിന്റെ യാത്രാപ്രശ്നം എത്രത്തോളം വഷളായി എന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബർ അവസാനം വരെയുള്ള കാലയളവില്‍ ഏകദേശം നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തില്‍ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്. ഈ ഏഴ് മാസത്തിനിടെ, 3,03,201 ഇരുചക്ര വാഹനങ്ങളും 84,963 കാറുകളും ഉള്‍പ്പെടെ ആകെ 3,88,164 വാഹനങ്ങളാണ് നഗരത്തില്‍ പുതിയതായി രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌…

Read More

ഇതിലും നല്ലത് സ്വന്തമായി വീട് വെക്കുന്നത്; ബംഗളൂരുവിലെ ഫ്ലാറ്റ് വാടക കേട്ട് ഞെട്ടി യുവാവ്: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബംഗളൂരു. ആയിരകണക്കിനാളുകളാണ് ഈ നഗരത്തില്‍ മാത്രമായി തിങ്ങിപ്പാര്‍ക്കുന്നത്.ഇവിടെ ഒരു വീട് താമസിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നഗരത്തിന് പുറത്തുനിന്നെത്തുന്നവര്‍ വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമെല്ലാം മാസവാടകയ്ക്കാണ് താമസിക്കുക. ഇപ്പോഴിതാ ബെംഗളൂരുവിലെ ഫ്‌ളാറ്റ് വാടക സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഒരു യുവാവിന്റെ എക്‌സ് പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. സ്റ്റാര്‍ട്ട്‌അപ്പ്, റെസ്റ്ററന്റ്, വെബ് മാഗസിന്‍ തുടങ്ങിയവയുടെ ഉടമയും ഫ്രീലാന്‍സ് ഡിസൈനറുമെല്ലാമായ ബെംഗളൂരുവിലുള്ള സഹില്‍ ഖാന്‍ എന്ന യുവാവിന്റെ ഒറ്റവരി പോസ്റ്റാണ് വൈറലായിരിക്കുന്നത്….

Read More

എറണാകുളം ബാംഗ്ലൂർ വന്ദേ ഭാരത്: സമയക്രമം എങ്ങനെ? സ്റ്റോപ്പുകൾ എത്ര? വിശദാംശങ്ങൾ വാർത്തയോടൊപ്പം

വന്ദേഭാരത് എക്സ്പ്രസ് സർവ്വീസുകള്‍ കേരളത്തില്‍ വലിയ ഹിറ്റാണ്. ഇതുവരെ രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ സർവ്വീസ് നടത്തുന്നത്.കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതും മംഗലാപുരം സെൻട്രല്‍-തിരുവനന്തപുരം വന്ദേഭാരതും. 100 ശതമാനം ഒക്യുപെൻസി റേറ്റാണ് ഇരുട്രെയിനും ഉള്ളത്. അതുകൊണ്ട് തന്നെ മറ്റൊരു ട്രെയിൻ കൂടി കേരളത്തിന് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ബെംഗളൂരു സർവ്വീസിനായിരുന്നു ആവശ്യം ഉയർന്നത്. ബെംഗളൂരുവിലെ ഐടി മേഖലയില്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള വരവിനും പോക്കിനുമെല്ലാം ആശ്രയിക്കാൻ രാത്രി കാലങ്ങളില്‍ ഓടുന്ന ചുരുക്കം ട്രെയിൻ സർവ്വീസുകള്‍ മാത്രമാണ് ഉള്ളത്….

Read More

ഇ പി എഫ് ഒ യോഗം ബംഗളൂരുവിൽ; മിനിമം പെൻഷൻ ഉയർത്തിയേക്കും എന്ന് പ്രതീക്ഷ: വിശദാംശങ്ങൾ വായിക്കാം

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഎഫ്‌ഒ ) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം 10, 11 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും.എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ് – 95) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 1,000 രൂപയില്‍നിന്ന് 2,500 ആയി ഉയർത്താനുള്ള നിർദേശം യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണു റിപ്പോർട്ട്. 2014-ല്‍ ആണ് ഇപിഎഫ്‌ഒ മിനിമം പെൻഷനായി 1,000 രൂപ നിശ്ചയിച്ചത്. 11 വർഷമായി ഈ തുക മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന…

Read More

കർണാടക റെന്റ് കൺട്രോൾ ആക്ടിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സർക്കാർ; പിഴത്തുക 900% മുതൽ 2500% വരെ ഉയരും; ബംഗളൂരു മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

വാടക തർക്കങ്ങളെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതല്‍ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ.1999-ല്‍ കൊണ്ടുവന്ന കർണാടക റെന്‍റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന ഭേദഗതികള്‍ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികള്‍ ബെളഗാവിയില്‍ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങളെ പിഴയും മുന്നറിയിപ്പും നല്‍കി കുറ്റവിമുക്തമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ‘ജൻ വിശ്വാസ് ആക്‌ട്, 2025’-മായി…

Read More