കേരളത്തിലെ ഹോട്ടലുകളിൽ പുതിയ സമ്പ്രദായം നിർബന്ധമാക്കി സർക്കാർ; ലംഘിച്ചാൽ ഉടമയ്ക്ക് വൻ തുക പിഴ: വിശദമായി വായിച്ചറിയാം

സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാനും തോന്നിയതു പോലെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിനുമായി ഭക്ഷണ വില നിയന്ത്രണ നിയമം കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചു.പകരം ഗ്രേഡിംഗ് സമ്ബ്രദായം ഏർപ്പെടുത്തും. ഇതിനായുള്ള കരട് ബില്ല് തയ്യാറാവുകയാണ്. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍,റസ്റ്റോറന്റ് ഉടമകളുടെ സംഘടനാ പ്രതിനിധികളുടെ യോഗം രണ്ടു തവണ ഭക്ഷ്യ,ഉപഭോക്തൃവകുപ്പ് വിളിച്ചു ചേർത്തിരുന്നു. എന്നാല്‍,വില നിയന്ത്രണം അപ്രയോഗീകമാണെന്നും അതിനുള്ള നീക്കം എതിർക്കുമെന്നാണ് സംഘടനാ നേതാക്കള്‍ അറിയിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച നിയമോപദേശം സർക്കാർ തേടി. വിപണിയില്‍ സാധനങ്ങള്‍ക്കുണ്ടാകുന്ന…

Read More