മീൻ വാങ്ങാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക; ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗം: വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്നറിയാനുള്ള പൊടിക്കൈകൾ ഇവിടെ വായിക്കാം
ഗ്രാമങ്ങളിലെ മാർക്കറ്റുകളില്‍ രാസവസ്തുക്കള്‍ ചേർത്തും ഐസിലിടാതെയും മത്സ്യവില്‍പ്പന തകൃതിയാകുന്നു.ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കള്‍ ചേർത്ത് മത്സ്യങ്ങള്‍ വില്‍ക്കുമ്ബോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകള്‍ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്. വിപണികളിലെത്തുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച് മത്സ്യം കൂടുതല്‍ നാളുകള്‍ കേടാകാതെ സൂക്ഷിക്കാനാകും. ഉള്‍ക്കടലില്‍ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്ബോഴേക്കും മണിക്കൂറുകള്‍ പിന്നിടും. മത്സ്യം ഐസിടാതെ സൂക്ഷിക്കുമ്ബോള്‍…
