ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് 23 ലക്ഷം സ്ത്രീകളെ; ഭൂരിഭാഗവും ദളിത്/ മുസ്ലിം വിഭാഗത്തിൽ പെട്ടവർ: ഗുരുതര ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്

ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇത്രയധികം സ്ത്രീകളെ വോട്ടർപട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്നും അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 59 നിയമസഭാ മണ്ഡലങ്ങളിലെ ദളിത്- മുസ്ലീം വനിതകകളെയാണ് വോട്ടർപട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളാണിതെന്നും അല്‍ക്ക ലാംബ ചൂണ്ടിക്കാട്ടുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും…

Read More