സ്വർണ്ണം മാത്രമല്ല ഇനിമുതൽ വെള്ളി ആഭരണങ്ങളും പണയം വെക്കാം; ആർബിഐയുടെ സുപ്രധാന നീക്കം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

പെട്ടന്ന് പണത്തിന് ഒരു അത്യാവശ്യം വന്നാല് ആളുകള് എല്ലാം സ്വര്ണം പണയം വെക്കുകയോ വില്ക്കുകയോ ചെയ്യുകയാണ് പതിവ്.സ്വര്ണം നഷ്ടപ്പെടുമെന്ന പേടിയുള്ളവര് അധികവും പണയത്തിനാണ് ശ്രമിക്കുക. സ്വര്ണവില നിലവില് ഒരു ലക്ഷത്തിലേക്കുള്ള കുതിപ്പിലാണ്. അതേപോലെ തന്നെ സ്വര്ണവിലയുടെ ചുവടുപിടിച്ച്‌ വെള്ളി വിലയും ഉയര്ച്ചയുടെ പാതയിലാണ്.

വില ഇത്തിരി കുറവാണെങ്കിലും നിക്ഷേപത്തിന് വെള്ളിയുടെ സാധ്യതകളും കുറവല്ലെന്നാണ് അടുത്തിടെയുള്ള ട്രെന്റുകള് സൂചിപ്പിക്കുന്നത്. എന്നാല് മുഖ്യധാരാ ബാങ്കിംഗില് ഇപ്പോഴും വെള്ളി വായ്പകള് അത്ര സാധാരണമല്ല. പല ബാങ്കുകളും വായ്പകള്ക്ക് ഈടായി വെള്ളി സ്വീകരിക്കുന്നില്ല.

ചില സഹകരണ ബാങ്കുകളോ, പ്രാദേശിക NFBCകളോ അല്ലെങ്കില് മറ്റ് വായ്പാദാതാക്കളോ വെള്ളി അനൗപചാരികമായി സ്വീകരിക്കുന്നുണ്ടെങ്കിലും, അത് വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് സത്യം.എന്നാല് ഇപ്പോഴത്തെ വെള്ളിവിലയിലെ കുതിപ്പും സ്വര്ണത്തിന് പകരം വെള്ളിയാഭരണങ്ങളുടെ ഉപയോഗത്തിലെ വര്ധനവും വെള്ളിയെ ഒരു വായ്പാ മുതലായി സ്വീകരിക്കാനുതകുന്ന തരത്തിലേക്കെത്തിച്ചിട്ടുണ്ട്.

സ്വര്ണ്ണ വായ്പകള്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിലൊന്നായ സ്വര്ണ്ണം, പുരാതന നാഗരികതകള് മുതല് വായ്പകള്ക്ക് ഈടായി ഉപയോഗിച്ചുവരുന്നു. ഈജിപ്തുകാര്, ഗ്രീക്കുകാര്, റോമാക്കാര് തുടങ്ങിയവര് സമ്ബന്നരായ വ്യക്തികളില് നിന്നോ ക്ഷേത്രങ്ങളില് നിന്നോ വായ്പകള് ഉറപ്പാക്കാന് സ്വര്ണ്ണം പണയം വയ്ക്കുന്നത് പതിവായിരുന്നു. ആധുനിക ധനകാര്യ, ബാങ്കിംഗ് സമ്ബ്രദായം സ്ഥാപിക്കപ്പെടുന്നതിന് വളരെ മുമ്ബുതന്നെ സ്വര്ണപ്പണയ വായ്പ നിലവിലുണ്ടെന്നര്ഥം.

ഇന്ത്യയിലും സ്വര്ണ്ണ വായ്പകള്ക്ക് ഒരു പഴയ ചരിത്രമുണ്ട്, 1959-ലാണ് ആദ്യമായി വായ്പകള്ക്ക് സ്വര്ണ്ണം ഈടായി ഉപയോഗിച്ചത്. അതേസമയം, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) 1998-99 കാലഘട്ടത്തിലാണ് ഔദ്യോഗികമായി സ്വര്ണവായ്പ നല്കുന്നത് അംഗീകരിച്ചത്.നിലവില് സ്വര്ണ്ണവിലയുടെ 85% വരെ വിവിധ ധനകാര്യ സ്ഥാപനങ്ങള് വായ്പ അനുവദിക്കുന്നുണ്ട്. അതായത് 1 ലക്ഷം രൂപയുടെ സ്വര്ണപ്പണയത്തിന് 85000 രൂപ വരെയാണ് വായ്പ ലഭിക്കുക.

വെള്ളിത്തിളക്കം

സ്വര്ണത്തെ പോലെ തന്നെ രാജ്യാന്തര വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില് വെള്ളിയുടേയും വിലയില് മാറ്റങ്ങളുണ്ടാവുന്നത്. 2025-ല് വെള്ളിയുടെ വിലയില് വന് കുതിപ്പ് ഉണ്ടായിട്ടുണ്ട്, ഈ ഒക്ടോബറില് വെളുത്ത ലോഹത്തിന്റെ വില ഏറ്റവും ഉയര്ന്ന നിരക്കായ 1.9 ലക്ഷത്തിലെത്തി. വെള്ളിയില് ഇതിനകം നിക്ഷേപിച്ചിട്ടുള്ളവരോ അല്ലെങ്കില് നിക്ഷേപിക്കാന് പദ്ധതിയിടുന്നവരോ ആയ പലരും, വായ്പകള്ക്ക് ഈടായി ഇത് ഉപയോഗിക്കാന് കഴിയുമോ എന്നറിയാനുള്ള ആഗ്രഹത്തിലാണ്.

വെള്ളി അടിസ്ഥാനമാക്കിയുള്ള വായ്പകളെക്കുറിച്ചുള്ള ആര്.ബി.ഐ മാര്ഗ്ഗനിര്ദ്ദേശങ്ങള്:

വെള്ളി ആഭരണങ്ങള്, നാണയങ്ങള് എന്നിവയ്ക്ക് മാത്രമേ വായ്പകള് അനുവദിക്കുകയുള്ളൂ. വ്യക്തികള്ക്ക് അന്ഗോട്ടുകള്(ബാറുകള്) ഇടിഎഫുകള്, മ്യൂച്വല് ഫണ്ടുകള് മുതലായവയ്ക്കെതിരെ വായ്പ ലഭിക്കില്ല.അതായത് നിങ്ങള്ക്ക് പ്രാഥമിക വെള്ളി (ഇന്ഗോട്ടുകള്) അല്ലെങ്കില് വെള്ളി അടിസ്ഥാനമാക്കിയുള്ള സാമ്ബത്തിക ആസ്തികള് (ഇടിഎഫുകള് പോലുള്ളവ) എന്നിവ ഉപയോഗിച്ച്‌ വായ്പ ലഭിക്കില്ലെന്നര്ഥം.

ഷെഡ്യൂള്ഡ് കൊമേഴ്സ്യല് ബാങ്കുകള്ക്കും ടയര് 3, 4 അര്ബന് കോ-ഓപ്പറേറ്റീവ് ബാങ്കുകള്ക്കും (യുസിബികള്) ഉല്പ്പാദനത്തിനോ വ്യാവസായിക ആവശ്യങ്ങള്ക്കോ വേണ്ടി വെള്ളി വായ്പകള് നല്കാന് കഴിയും.പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരം 10 കിലോയില് കൂടരുത് (സ്വര്ണ്ണത്തിന് പരിധി 1 കിലോ ആണ്). പണയം വയ്ക്കുന്ന നാണയങ്ങളുടെ ആകെ ഭാരം 500 ഗ്രാമില് കൂടരുത് (സ്വര്ണ്ണത്തിന് പരിധി 50 ഗ്രാം ആണ്).വെള്ളിയുടെ ഉടമസ്ഥാവകാശം സംശയാസ്പദമാണെങ്കില് (സ്വര്ണ്ണത്തെപ്പോലെ) വായ്പകള് അനുവദിക്കാന് കഴിയില്ല.

വായ്പ അടച്ചു തീര്ക്കുന്ന ദിവസം തന്നെ പണയം വച്ച സ്വര്ണ്ണമോ, വെള്ളിയോ ധനകാര്യ സ്ഥാപനങ്ങള് ഉപയോക്താവിന് തിരിച്ചുനല്കണം. പരമാവധി 7 ദിവസമാണ് ഈടു നല്കിയ വസ്തുക്കള് തിരികെനല്കാനുള്ള കാലാവധി. ഇത് വൈകുന്ന പക്ഷം ഉപയോക്താവിന് അര്ഹമായ നഷ്ടപരിഹാരം നല്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *