കോടികൾ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയിട്ടും ഫലമില്ല; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം പാളി: കാരണം എന്താണെന്ന് അറിയാമോ

രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്.കാണ്പൂര് ഐ.ഐ.ടിയുമായി സഹകരിച്ച്‌ വ്യാഴാഴ്ച്ച പകലാണ് പരീക്ഷണം നടത്തിയിരുന്നത്. 1.2 കോടിയോളം ചെലവിട്ട് നടത്തിയ പരീക്ഷണം പക്ഷേ പരാജയപ്പെട്ടു.

എന്താണ് ക്ലൗഡ് സീഡിങ് ?

മേഘങ്ങളില് സില്വര് അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള് നിക്ഷേപിച്ച്‌ കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മേഘങ്ങളുടെ ഘടനയില് മാറ്റം വരുത്താന് ക്ലൗഡ് സീഡിങ് വഴി സാധിക്കും.

എന്സിഎം, റഡാറുകള്, ഉപഗ്രഹങ്ങള്, 26 ലൈവ് ക്യാമറകള്, ഗ്രൗണ്ട് സ്റ്റേഷനുകള് എന്നിവ ഉപയോഗിച്ച്‌ ആകാശം തുടര്ച്ചയായി നിരീക്ഷിക്കുന്നു. മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങള് കണ്ടെത്തുമ്ബോള്, പ്രത്യേക വിമാനങ്ങള് ഉപയോഗിച്ച്‌ ഉപ്പ്, മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ മിശ്രിതം അടങ്ങിയ ഹൈഗ്രോസ്കോപ്പിക് ജ്വാലകള് മേഘങ്ങളിലേക്ക് വിടുന്നു. ഒരു സാധാരണ മൂന്ന് മണിക്കൂര് ദൗത്യത്തില്, ഒരു വിമാനം 48 വരെ ജ്വാലകള് പുറപ്പെടുവിക്കാറുണ്ട്.

സാധാരണ രീതിയില് കിട്ടേണ്ട മഴ ലഭിക്കാതിരിക്കുകയും ചൂട് അസഹ്യമാകുകയും ചെയ്യുമ്ബോഴാണ് ഇത്തരത്തില് കൃത്രിമമായി മഴ പെയ്യിക്കാറുള്ളത്. സാധാരണയായി ഈ രീതിയിലൂടെ മഴ പെയ്യാന് ഏകദേശം 30 മിനിറ്റ് സമയം എടുക്കും.

എന്തുകൊണ്ട് മഴ പെയ്തില്ല?

ചൊവ്വാഴ്ച്ച ഡല്ഹിയില് നടന്ന ക്ലൗഡ് സീഡിങ് പരാജയപ്പെട്ടതിന്റെ പ്രധാനകാരണം അന്തരീക്ഷത്തിലെ ഈര്പ്പം വളരെ കുറവായതിനാലാണെന്ന് ഡല്ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര് സിങ് സിര്സ വ്യക്തമാക്കി.

സീഡിങ് ഏജന്റുകള്ക്ക് മഴയെ കൃത്രിമമായി പെയ്യിക്കാന് സാധാരണയായി 50 ശതമാനത്തിലധികം ഈര്പ്പം ആവശ്യമാണ്. ചൊവ്വാഴ്ചത്തെ ക്ലൗഡ് സീഡിങ് സമയത്ത് മേഘങ്ങളിലെ ഈര്പ്പത്തിന്റെ അളവ് ആ പരിധിക്കും വളരെ താഴെയായിരുന്നു. 10-15 ശതമാനം ഈര്പ്പമുള്ള സാഹചര്യങ്ങളില് ക്ലൗഡ് സീഡിങ് നടത്താന് കഴിയുമോ എന്നായിരുന്നു പരീക്ഷണം. ഐഐടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ് സര്ക്കാര് ക്ലൗഡ് സീഡിങുമായി മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

ഐ.ഐ.ടി കാണ്പൂര് ഡയറക്ടര് മനീന്ദ്ര അഗര്വാളിന്റെ വിശദീകരണം:

സംഘം ക്ലൗഡ് സീഡിങിനായി ഉപയോഗിക്കുന്ന മിശ്രിതത്തില് 20% സില്വര് അയഡൈഡ് മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ളത് പാറ ഉപ്പും സാധാരണ ഉപ്പും ചേര്ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

14 ജ്വാലകളാണ് ചൊവ്വാഴ്ച്ച പ്രയോഗിച്ചത്. വളരെ ഉയര്ന്ന മലിനീകരണം ഉള്ള ഒരു പ്രതിസന്ധി ഘട്ടത്തില്, മലിനീകരണം കുറയ്ക്കാന് ശ്രമിക്കാവുന്ന ഒരു മാര്ഗമാണിത്. ഇത് ഒരു ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ക്ലൗഡ് സീഡിങിന് ശേഷം നോയിഡയിലും ഗ്രേറ്റര് നോയിഡയിലും നേരിയ മഴ ലഭിച്ചതായി ഐ.ഐ.ടി കാണ്പൂരിന്റെ റിപ്പോര്ട്ടില് പറയുന്നു.

മെയ് ഏഴിനാണ് ഡല്ഹി മന്ത്രിസഭ ക്ലൗഡ് സീഡിങ് പദ്ധതിക്ക് അംഗീകാരം നല്കിയത്. അഞ്ച് പരീക്ഷണങ്ങള്ക്കായി 3.21 കോടി രൂപയും വകയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *