കോടികൾ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയിട്ടും ഫലമില്ല; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കം പാളി: കാരണം എന്താണെന്ന് അറിയാമോ
രാജ്യതലസ്ഥാനത്തെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്.കാണ്‍പൂര്‍ ഐ.ഐ.ടിയുമായി സഹകരിച്ച് വ്യാഴാഴ്ച്ച പകലാണ് പരീക്ഷണം നടത്തിയിരുന്നത്. 1.2 കോടിയോളം ചെലവിട്ട് നടത്തിയ പരീക്ഷണം പക്ഷേ പരാജയപ്പെട്ടു. എന്താണ് ക്ലൗഡ് സീഡിങ് ? മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ക്ലൗഡ് സീഡിങ് വഴി സാധിക്കും….
