ഹോളിവുഡ് ലെവൽ ഹൊറർ ഫിലിം പ്രതീതി ജനിപ്പിച്ച് ‘ഡീയസ് ഈറേ’ ട്രെയിലർ; മാസ്മരിക പ്രകടനവുമായി പ്രണവ് മോഹൻലാൽ: ഭയപ്പെടുത്തുന്ന ട്രെയിലർ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പ്രണവ് മോഹന്‍ലാല്‍-രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ ട്രെയ്ലര്‍ പുറത്തിറക്കി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും ‘ഡീയസ് ഈറേ’ എന്നാണ് ട്രെയ്ലർ നല്‍കുന്ന സൂചന. ‘ക്രോധത്തിന്റെ ദിനം’ എന്നര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന് ടൈറ്റില്‍…
