88000 രൂപയുടെ കിഴിവ്; 30 കിലോമീറ്ററിലധികം മൈലേജ്: പുതിയ കാർ വാങ്ങാൻ നോക്കുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി ഡിസയർ എടുത്തോളൂ…

സബ്-കോംപാക്റ്റ് സെഡാൻ വിഭാഗത്തില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന മോഡലാണ് മാരുതിയുടെ ഡിസയർ. മികച്ച മൈലേജും യാത്രസുഖവും വാഗ്ദാനം ചെയ്തതോടെ ടാക്സി ഡ്രൈവർമാരും ഇന്ത്യയിലെ ഭൂരിഭാഗം കുടുംബവും ഡിസയറിനെ കൂടെ കൂട്ടാൻ മടി കാണിച്ചില്ല.സെഡാൻ വിഭാഗത്തില്‍ ഡിസയറിനൊപ്പം പകരം വെക്കാൻ മറ്റ് മോഡലുകള്‍ വിപണിയില്‍ ഉണ്ടായിട്ടും പലരും വർഷങ്ങളോളം വാഹനം ഉപയോഗിച്ചു. ഇപ്പോഴിതാ ഇഷ്ട വാഹനത്തിന്റെ പുതിയ മോഡല്‍ വന്നിരിക്കുകയാണ്.

പുതിയ ജിഎസ്ടി പരിഷ്കരണങ്ങളോടെ ഡിസയറിന്റെ വിലയില്‍ 88,000 രൂപ വരെ കുറവും വരുത്തിയ മാരുതി, ഉത്സവകാല ഓഫറുകളിലൂടെ 63,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇതോടെ ഡിസയറിന്റെ ബേസ് മോഡല്‍ ഇപ്പോള്‍ വെറും 6.26 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാകുന്നു. 33.7 കിമീ/കിജി മൈലേജ് നല്‍കുന്ന സിഎൻജി വേരിയന്റ് സ്വകാര്യ-വാണിജ്യ ഉപഭോക്താക്കളെ ആകർഷിക്കുമ്ബോള്‍, 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ ഡിസൈനും മോഡലിനെ കുടുംബങ്ങള്‍ക്കിടയിലും കൂടുതല്‍ ജനപ്രിയമാക്കുന്നു.

ഒരുകാലത്ത് സബ്-കോംപാക്റ്റ് സെഡാൻ വിപണിയില്‍ ആധിപത്യം പുലർത്തിയിരുന്ന താരമായ ഡിസയർ, എസ്യുവികളുടെ വരവോടെയാണ് ആളുകള്‍ കൈവിട്ട് തുടങ്ങിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വർഷം അടിമുടി മാറ്റങ്ങളോടെ മാരുതി പുതിയ തലമുറ മോഡല്‍ അവതരിപ്പിച്ചതോടെ പഴയ പ്രതാപം വീണ്ടെടുത്തു. ഡിസൈനിലും ഫീച്ചറുകളിലും വരുത്തിയ മെച്ചപ്പെടുത്തലുകളും, പുതിയ എഞ്ചിൻ, ജിഎസ്ടി നിരക്കിലെ കുറവ് എന്നിവ ഡിസയറിനെ മത്സരം നിറഞ്ഞ വിപണിയില്‍ തന്റെതായ സ്ഥാനം തിരിച്ച്‌ പിടിച്ചു. ഡീലർഷിപ്പുകളും പ്രദേശങ്ങളും അനുസരിച്ച്‌ ഓഫറുകള്‍ വ്യത്യാസപ്പെടാം.

ഡിസയറിന്റെ ഏറ്റവും ഉയർന്ന വിലക്കുറവ് ലഭിക്കുന്നത് ടോപ്-സ്പെക് ZXi പ്ലസ് എഎംടി മോഡലിനാണ് 88,000 രൂപ കുറവ്. സ്വിഫ്റ്റ് ഹാച്ച്‌ബാക്കിന്റെ ഫുള്‍ലി-ലോഡഡ് ട്രിമ്മിന് സമാനമായ കുറവാണ് ഡിസയറിനും ലഭിച്ചത്. ശ്രേണിയിലുടനീളം 58,000 മുതല്‍ 88,000 രൂപ വരെ വിലക്കിഴിവ് ഉണ്ട്. എഎംടി വേരിയന്റുകള്‍ക്ക് 72,000 മുതല്‍ 88,000 രൂപ വരെ ലാഭം.

പുതുക്കിയ ജിഎസ്ടി നിരക്കുകളോടെ മാരുതി സുസുക്കി ഡിസയറിന്റെ വേരിയന്റുകളുടെ വിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ബേസ് മോഡലായ എല്‍എക്സ്‌ഐ (LXi) വേരിയന്റിന്റെ വില മുമ്ബ് 6.84 ലക്ഷം രൂപയായിരുന്നത് ഇപ്പോള്‍ 6.26 ലക്ഷം രൂപയായി കുറഞ്ഞു, അതായത് 58,000 രൂപയുടെ ലാഭം.വിഎക്സ്‌ഐ (VXi) മോഡലിന് 7.84 ലക്ഷം രൂപയില്‍ നിന്ന് 7.17 ലക്ഷം രൂപയായി, 67,000 രൂപ കുറഞ്ഞു.വിഎക്സ്‌ഐ എഎംടി (VXi AMT) വേരിയന്റിന്റെ വില 8.34 ലക്ഷത്തില്‍ നിന്ന് 72,000 രൂപയുടെ കുറവോടെ 7.62 ലക്ഷമായി.

സിഎൻജി ഓപ്ഷനില്‍ വിഎക്സ്‌ഐ (VXi CNG) 8.79 ലക്ഷത്തില്‍ നിന്ന് 8.03 ലക്ഷമായി, 76,000 രൂപ ലാഭം.ZXi മോഡലിന്റെ വില 8.94 ലക്ഷത്തില്‍ നിന്ന് 8.18 ലക്ഷമായി, 76,000 രൂപ കുറഞ്ഞു.ZXi എഎംടി (ZXi AMT) 9.44 ലക്ഷത്തില്‍ നിന്ന് 8.63 ലക്ഷമായി, 81,000 രൂപയുടെ കുറവ്.ZXi പ്ലസ് (ZXi Plus) വേരിയന്റിന് 9.69 ലക്ഷത്തില്‍ നിന്ന് 8.86 ലക്ഷമായി, 83,000 രൂപ ലാഭം.സിഎൻജി ഓപ്ഷനില്‍ ZXi (ZXi CNG) 9.89 ലക്ഷത്തില്‍ നിന്ന് 9.04 ലക്ഷമായി, 85,000 രൂപ കുറഞ്ഞു.

ടോപ്-സ്പെക് ZXi പ്ലസ് എഎംടി (ZXi Plus AMT) വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ്. 10.19 ലക്ഷത്തില്‍ നിന്ന് 9.31 ലക്ഷമായി, 88,000 രൂപയുടെ ലാഭം.

പുതിയ ഡിസയറിന് ഷാർപ്പറായ സ്റ്റൈലിംഗ്

പുനർരൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, സ്ലീക്ക് റെക്ടാംഗുലർ/എല്‍ഇഡി ഹെഡ്ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, ക്രോം സ്ട്രിപ്പോടുകൂടിയ എല്‍ഇഡി ടെയില്‍-ലാമ്ബുകള്‍. സ്വിഫ്റ്റിന്റെ ‘ഡിക്കി’ പതിപ്പില്‍ നിന്ന് മാറി സ്വന്തം ഐഡന്റിറ്റി നേടി.

പഴയ 4-സിലിണ്ടർ യൂണിറ്റിന് പകരം ഹൃദയമായി 1.2 ലിറ്റർ 3-സിലിണ്ടർ Z-സീരീസ് പെട്രോള്‍ എഞ്ചിൻ . 82 പിഎസ് പവറും 112 എൻഎം ടോർക്കും ഉല്‍പാദിപ്പിക്കുന്ന ഈ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നു. 5-സ്പീഡ് മാനുവലും എഎംടിയും ട്രാൻസ്മിഷൻ ഓപ്ഷനുകള്‍. സിഎൻജി മോഡലില്‍ പവർ കുറഞ്ഞെങ്കിലും 33.7 കിമീ/കിജി മൈലേജ്.

പെട്രോള്‍ മാനുവലില്‍ 24.7 കിമീ/ലി, എഎംടിയില്‍ 25.7 കിമീ/ലി.ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാർ റേറ്റിംഗ് നേടി മാരുതിയുടെ ആദ്യ മോഡലാണ് ഡിസയർ. വിക്ടോറിയസ് എസ്യുവിയും സമാനമായി സുരക്ഷ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *