മലയാളികളുടെ ഇഷ്ട ഫ്രൂട്ടിന് ഇങ്ങനെയുമുണ്ട് ഗുണം; യുവതി പങ്കുവെച്ച ബ്യൂട്ടി ടിപ്പ് വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം

പല തരത്തിലുള്ള ബ്യൂട്ടി ടിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പല്ല് വെട്ടിത്തിളങ്ങാനുള്ള അത്തരത്തില്‍ ഒരു സൂത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രെൻഡാകുന്നത്. എന്താണ് ആ സൂത്രമെന്നല്ലേ? സ്‌ട്രോബറി ഉപയോഗിച്ച്‌ പല്ലിലെ കറയൊക്കെ കളഞ്ഞ്, വെളുപ്പിക്കാമെന്നാണ് ഒരു യുവതി അഭിപ്രായപ്പെടുന്നത്.

സ്‌ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കാപ്പി, ചായ, വൈൻ എന്നിവ മൂലമുണ്ടാകുന്ന കറകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് മാലിക് അസിഡ്. സ്‌ട്രോബറി ഉപയോഗിച്ച്‌ പല്ല് വെളിപ്പിക്കാമെന്ന് ഫാമിലി ഡെൻഡിസ്റ്റ് പറഞ്ഞെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് യുവതിയുടെ വീഡിയോ ആരംഭിക്കുന്നത്.തുടർന്ന് തണുത്തിരിക്കുന്ന സ്‌ട്രോബറി കഷ്ണങ്ങളാക്കുന്നു. എന്നിട്ട് സ്പൂണ്‍ ഉപയോഗിച്ച്‌ ചെറുതായി ചതയ്ക്കുന്നു. ശേഷം പല്ലില്‍ അത് തേയ്ക്കാൻ നോക്കുന്നു. പക്ഷേ തണുപ്പ് കാരണം യുവതിക്ക് അതിന് സാധിക്കുന്നില്ല. തുടർന്ന് അവർ സ്‌ട്രോബറി വായിലിട്ട്, നാവ് ഉപയോഗിച്ച്‌ പല്ലില്‍ പുരട്ടുകയാണ്. ശേഷം രണ്ട് മിനിട്ട് കാത്തിരുന്നു. പിന്നെ അതേ സ്‌ട്രോബറി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.

പിന്നീട് യുവതി പല്ല് കാണിക്കുന്നുണ്ട്. സംഭവം വർക്കായിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അവർ വ്യക്തമാക്കി.യുവതി പറഞ്ഞത് ശരിയാണോ? സ്‌ട്രോബറി ഉപയോഗിച്ച്‌ പല്ല് വൃത്തിയാക്കാനാകുമെന്നതിന് എന്തെങ്കിലും ശാസ്ത്രീയമായ തെളിവുകളുണ്ടോ? സ്‌ട്രോബറി പല്ലിലെ കറകള്‍ കളയാൻ സഹായിക്കും. എന്നാല്‍ പല്ലിന്റെ നാച്വറല്‍ കളർ മാറില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ പല്ല് വെട്ടിത്തിളങ്ങാൻ ഇത് സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *