ഏതെങ്കിലും ഉൽപ്പന്നത്തെക്കുറിച്ച് ഇൻറർനെറ്റിൽ പരതിയാലോ സുഹൃത്തുക്കളോട് സംസാരിച്ചാലോ തൊട്ടു പിന്നാലെ ഉൽപ്പന്നങ്ങളുടെ പരസ്യം ഫോണിലേക്ക് എത്തുന്ന പ്രതിഭാസം: പിന്നിലെ ടെക്നിക് വിശദീകരിച്ച് ഇൻസ്റ്റാഗ്രാം ചീഫ്; സ്വകാര്യതയുടെ ലംഘനമോ?
കേള്‍ക്കുമ്ബോള്‍ വലിയ അതിശയമൊന്നും നിങ്ങള്‍ക്കുണ്ടാകില്ല… എന്നാലും ഒന്നു ചോദിക്കട്ടേ.. സുഹൃത്തിനോട് ഒരു ഉത്പന്നത്തെ പറ്റി നിങ്ങള്‍ എന്തെങ്കിലും ചോദിച്ചെന്ന് കരുതുക, അല്ലെങ്കില്‍ ഇന്റർനെറ്റില്‍ പരതിയെന്ന് വയ്ക്കുക..അതിന്റെ പരസ്യം നിങ്ങളുടെ ഇൻസ്റ്റ ഫീഡില്‍ വരാറുണ്ടെന്നത് സത്യമല്ലേ.. കാലങ്ങളായി ഈ എഫ്ബിയും ഇൻസ്റ്റയുമൊക്കെ നമ്മുടെ അനുമതിയില്ലാതെ ഇങ്ങനെ എന്തിന് ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവും അല്ലേ? നിങ്ങളുടെ ഫോണിലെ മൈക്രോഫോണിലൂടെ രഹസ്യമായി നിങ്ങള്‍ പറയുന്നതെല്ലാം പല ആപ്പുകളും മനസിലാക്കുന്നു എന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഈ സംശയം ശരിയാണോ? ഇൻസ്റ്റഗ്രാം ചീഫായ ആദം…
