മന്ത്രി ശിവൻകുട്ടിയെ വിറപ്പിച്ച അഭിഭാഷക; ആരാണ് അഡ്വക്കേറ്റ് വിമല ബിനു? വിശദമായി വായിച്ചറിയാം

പള്ളുരുത്തി സെന്റ് റീത്താ സ്കൂള്‍ ഹിജാബ് വിഷയത്തില്‍‌ മന്ത്രി ശിവൻകുട്ടിയെ അടക്കം വിറപ്പിച്ച അഭിഭാഷകയാണ് അഡ്വക്കറ്റ് വിമല ബിനു. സ്കൂളിന് വേണ്ടി ഹാജരായ അഡ്വ. വിമല ബിനു നിയമത്തിൻ അതീതമായി നിന്നുകൊണ്ടാണ് വിഷയത്തില്‍ പ്രതികരണം നടത്തിയതെങ്കിലും ചില കോണുകളില്‍ നിന്ന് സൈബർ ആക്രമണം വരെ നേരിടേണ്ടി വന്നു. രാഷ്ട്രീയത്തിന് അതീതമായ കേരളത്തിലെ ഇപ്പോഴത്തെ പല പ്രമാദമായ കേസുകളിലും ഇടപെടുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു.

അറിയാം ആരാണ് വിമല ബിനു അസോസിയേറ്റ്സ്?

കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു.കേരളം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു ലോ ഫേം ആണ് ഇവർക്ക് സ്വന്തമായി ഉള്ളത്. കേരള ഹൈക്കോടതിയിലെ വളരെ പ്രാധാന്യമുള്ള കേസുകളിലും ഇവർ ഹാജരായിട്ട് ഉണ്ട്.

കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ധാരാളം കേസുകളിലും ഇവർ ഹാജരായിട്ടുണ്ട്. ഒരു വനിതാ അഭിഭാഷകയായ ഇവർ. കേരള ഹൈക്കോ ടതിയിലും സുപ്രീം കോടതിയിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്ന നിയമ രംഗത്തെ പ്രഗല്‍ഭയാണ് വിമല ബിനു. കേരളത്തില്‍ അറിയപ്പെടുന്ന പല കേസുകളിലും ഹാജരാവുകയും നിർണായകമായ വിധി കക്ഷികള്‍ക്ക് നേടികൊടുക്കുകയും ചെയ്തിട്ടുള്ള വനിതാ അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു.

ധാരാളം ജൂനിയേർസ് ഉള്ള ഒരു നിയമ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്ന പ്രതിഭാധനയായ ഒരു സ്ത്രീ വ്യക്തിത്വമാണ് അവരുടേത്. കേരള ഹൈക്കോ ടതിയിലെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള പല വിധിന്യായങ്ങളിലും അവർ ഹാജരാവുകയും വനിതാ അഭിഭാഷക എന്ന നിലയില്‍ സമൂഹത്തിന്റെ പല മേഖലകളിലും വെക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് പറയുന്നതിനും കോടതിയില്‍ തന്റെ കക്ഷികള്‍ക് വേണ്ടി നഖശിഖാന്തം വാദിക്കുന്നതിനും വിമല ബിനു അസോസിയേറ്റ്സ് ന്റെ പ്രൊഫഷണല്‍ മികവ് എടുത്ത് പറയേണ്ടതാണ്.

പുരുഷ അഭിഭാഷകരുടെ ലോകത്ത് സ്വന്തമായ ഒരു നിയമ സ്ഥാപനം തന്നെ കെട്ടിപ്പെടുത്തു. അതിനെ മുന്നോട്ട് നയിക്കുന്ന അവർ വനിത അഭിഭാഷകർക്കിടയിലെ വ്യത്യസ്ത മുഖമാണ്. തന്റെ കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്നതിനും ഏത് അറ്റംവരെയും പോരാട്ടം തുടരുന്നതിനുള്ള ധിക്ഷണാശേഷിയുള്ള അഭിഭാഷകയാണ് അവർ. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയുന്ന ജൂനിയർ അഭിഭാഷകരുടെ ഒരു കൂട്ടായ്മതന്നെയാണ് വിമല ബിനു അസോസിയേറ്റ്സ് ന്റെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *