മലയാളത്തിലെ ഇൻഡസ്ട്രിയൽ ഹിറ്റ് ‘ലോക’; ദിവസങ്ങൾക്കുള്ളിൽ ഈ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും: വിശദാംശങ്ങൾ വായിക്കാം

ബോക്സ് ഓഫീസ് റെക്കോർഡുകളില്‍ ആധിപത്യം സ്ഥാപിച്ച്‌ തിയേറ്ററുകളെ ഇളക്കി മറിച്ച നീലിയും കൂട്ടരും ഒടിടിയിലേക്ക് എത്തുന്നു.കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്ബനി നിർമ്മിച്ച ഈ ചിത്രത്തില്‍ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്ബരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.

ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സണ്ണിയായി നസ്ലനും ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വണ്‍: ചന്ദ്ര’. ഈ സീരീസില്‍ നിന്നും ഇനി നാലു ചിത്രങ്ങള്‍ കൂടി വരുമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്ബൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *