ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയുടെ വീഡിയോയുമായി ഇന്ത്യന്‍ യുവതി. യുഎസില്‍ സ്ഥിരതാമസമാക്കിയ റിതുവാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗൂഗിളിന്റെ ആഡംബര ഭക്ഷണശാലയുടെ റീലുമായി എത്തിയത്.ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയ്ക്കുള്ളിലെ കാഴ്ച ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ വിവിധ ഫുഡ് കോർട്ടുകളില്‍ നിരത്തി വച്ചിരിക്കുന്നത് കണ്ടാല്‍ അതൊരു ഐടി ഓഫീസാണെന്ന് പറയില്ല.
ഗൂഗിള്‍ ഫുഡ് കോർട്ട്
വീഡിയോയില്‍ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്റ് പോലെ തോന്നിക്കുന്ന സ്ഥലത്തിലൂടെ റിതു നടക്കുന്നു. പിന്നാലെ ‘ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസിനുള്ളിലെ ഫുഡ് കോർട്ടിലേക്ക് സ്വാഗതം,’ എന്ന് അവര്‍ പറയുന്നതും കേള്ക്കാ. ഒപ്പം ഇതൊരു കഫേയല്ല, ഒരു റെസ്റ്റോറന്റ്ല്ല, ഒരു ബേക്കറി പോലുമല്ല. ഇത് ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസാണ്. എന്നെ വിശ്വസിക്കൂ, ഇവിടെ ഇത്രയധികം ഓപ്ഷനുകള്‍ കണ്ടപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. ഒരു ബർഗർ സ്റ്റേഷൻ മുതല്‍ ഒരു സാലഡ് ബാർ വരെ, ആഗോള ഭക്ഷണവിഭവങ്ങളും മെക്സിക്കൻ ഭക്ഷണവും വരെ. നിങ്ങള്‍ക്ക് ഇവിടെ എല്ലാം ലഭിക്കുമെന്നും റിതു പറയുന്നു. ഒപ്പം അവിടെ നിരത്തിയ വൈവിധ്യമുള്ള നിരവധി ഭക്ഷണങ്ങളുടെയും വിവിധ ഫുഡ് കോർട്ടുകളുടെയും ദൃശ്യങ്ങളും റിതും തന്റെ വീഡിയോയില്‍ കാണിക്കുന്നു.
വൈവിധ്യമുള്ള ഭക്ഷണങ്ങള്‍
വീഡിയോയ്ക്ക് ഇടയില്‍ ഒരു ഗൂഗിള്‍ ജീവനക്കാരി ഇത് ഉച്ചകഴിഞ്ഞുള്ള മെനുവാണെന്നും എന്നാല്‍, തങ്ങളുടെ പ്രഭാതഭക്ഷണ മെനു വ്യത്യസ്തമാണെന്നും പറയുന്നു. ഒരിക്കല്‍ പോലും നിശ്ചലമാകാതെ ഇടതടവില്ലാതെ ഒരു ദൃശ്യത്തില്‍ നിന്നും മറ്റൊന്നില്ലേക്ക് നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന വീഡിയോയില്‍ നൂറുകണക്കിന് വ്യത്യസ്ത വിഭവങ്ങളാണ് കാണിക്കുന്നത്. അതില്‍ തന്നെ പല തരം ചോക്ക്ലേറ്റുകളും നിരവധി ലഘുഭക്ഷണങ്ങളും കാണാം.
