ഗൂഗിൾ ന്യൂ ഇയർ ഓഫീസിലെ നക്ഷത്ര റസ്റ്റോറൻറ്; വീഡിയോ പങ്കുവെച്ച് ഇന്ത്യൻ വംശജ: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയുടെ വീഡിയോയുമായി ഇന്ത്യന്‍ യുവതി. യുഎസില്‍ സ്ഥിരതാമസമാക്കിയ റിതുവാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗൂഗിളിന്‍റെ ആഡംബര ഭക്ഷണശാലയുടെ റീലുമായി എത്തിയത്.ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിലെ ആഡംബര ഭക്ഷണശാലയ്ക്കുള്ളിലെ കാഴ്ച ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ വിവിധ ഫുഡ് കോർട്ടുകളില്‍ നിരത്തി വച്ചിരിക്കുന്നത് കണ്ടാല്‍ അതൊരു ഐടി ഓഫീസാണെന്ന് പറയില്ല. ഗൂഗിള്‍ ഫുഡ് കോർട്ട് വീഡിയോയില്‍ ഒരു പഞ്ചനക്ഷത്ര റെസ്റ്റോറന്‍റ് പോലെ തോന്നിക്കുന്ന സ്ഥലത്തിലൂടെ റിതു നടക്കുന്നു. പിന്നാലെ ‘ഗൂഗിളിന്‍റെ ന്യൂയോർക്ക് ഓഫീസിനുള്ളിലെ…
