യുപിഐ പെയ്മെൻ്റ് ആപ്പുമായി സോഹോ; വെല്ലുവിളി ഉയരുന്നത് ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും: വിശദാംശങ്ങൾ വായിക്കാം
ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പണമിടപാടുകള്‍ നടത്താൻ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ടെക്ക് കമ്ബനിയായ സോഹോ.ഗൂഗിള്‍ പേ, ഫോണ്‍ പേ, വാട്‌സാപ് പേ സേവനങ്ങള്‍ക്ക് എതിരാളിയായിട്ടാകും ‘സോഹോ പേ’ ആപ്പ് എത്തുക. സ്വതന്ത്ര ആപ്പായും സോഹോയുടെ അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും ഇതുവഴി പേയ്മെന്റ് സേവനം ലഭ്യമാകും. വാട്‌സാപ്പിലൂടെ പണമിടപാട് നടത്തുന്നത് പോലെയായിരിക്കും അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെയും സാമ്ബത്തിക ഇടപാട്. സോഹോ 2021ല്‍ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അരട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ…
