കാലാവസ്ഥ മാറുന്നതനുസരിച്ച് ചർമ്മ സംരക്ഷണത്തിലും ഏറെ ശ്രദ്ധ വേണം. തിരക്കിട്ട ദിവസങ്ങളില്‍ പോലും അതിനായി അല്‍പ സമയം മാറ്റി വയ്ക്കണം.ഭക്ഷണം, ഹോർമോണ്‍ വ്യതിയാനം, കാലാവസ്ഥ, ജീവിത രീതി എന്നിവയൊക്കെ ചർമ്മാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
തിരക്കുള്ള സമയങ്ങളില്‍ അധികം ആളുകളും ബ്യൂട്ടിപർലറുകളെയാണ് ചർമ്മ പരിചരണത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ട്രീറ്റ്‌മെൻ്റുകള്‍ ചർമ്മാരോഗ്യത്തെ മോശമായി ബാധിക്കും. പകരം വീട്ടില്‍ തന്നെ ചെയ്യാവുന്ന വളരെ സിംപിളായ വിദ്യകളുണ്ട്.അന്തരീക്ഷത്തിലെ പൊടിയും, അഴുക്കും അടിഞ്ഞു കൂടിയ ചർമ്മത്തിന് പുനരുജ്ജീവനം നല്‍കാൻ സ്വയം തയ്യാറാക്കി ഉപയോഗിക്കാവുന്ന നൈറ്റ് ക്രീം ഉണ്ട്.
ചേരുവകള്‍
- വാസലിൻ- 2 ടീസ്പൂണ്‍
- ഒലിവ് എണ്ണ- 1 ടേബിള്‍സ്പൂണ്‍
- തേൻ- 1 ടീസ്പൂണ്‍
- അവക്കാഡോ- 1
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രത്തില്‍ വാസലിൻ എടുത്ത് ചൂടാക്കാം. അത് അലിയുമ്ബോള്‍ തേനും, ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും, നന്നായി പഴുത്ത ഒരു അവക്കാഡോയും ചേർത്തിളക്കി യോജിപ്പിക്കാം. മിശ്രിതം അല്‍പം കട്ടിയാകുന്നതു വരെ ഇളക്കാം. ശേഷം അടുപ്പണത്ത് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് വൃത്തിയുള്ള ഒരു ബോട്ടിലിലേയ്ക്കു മാറ്റാം. ആ ക്രീം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. തണുത്ത് കട്ടിയായതിനു ശേഷം ഉപയോഗിക്കാം.
ഇങ്ങനെ ഉപയോഗിക്കാം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്ബ് മുഖം വൃത്തിയായി കഴുകാം. ശേഷം ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
