സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ യുഎസ് വിസ നിഷേധിക്കപ്പെട്ടു; ഇന്ത്യൻ ജേർണലിസ്റ്റിന് നഷ്ടമായത് 88 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്: വിശദാംശങ്ങൾ വായിക്കാം
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്ന് പറഞ്ഞ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് വിസ നിഷേധിച്ചതായി പരാതി.താൻ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെന്നും, ഗാസ-ഇസ്രയേല്‍ യുദ്ധം പോലുള്ള ആഗോള വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ വ്യക്തിപരമായ വികാരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നുവെന്നും പറഞ്ഞതിന് പിന്നാലെയാണ് 27കാരന് വിസ നിഷേധിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിനോട് സംസാരിക്കവെ ആയിരുന്നു കൗശിക് രാജ് തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഡാറ്റാ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി 89 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് കൗശിക് രാജിന് ലഭിച്ചത്. അഭിമുഖം…
