മണാലി ഹൈവേയിലെ ഫ്ലൈ ഓവറുകളെ താങ്ങിനിർത്തുന്നത് മണൽ ചാക്കുകൾ? ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഹിമാചല്‍ പ്രദേശിലെ മണാലി ഹൈവേയില്‍ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്റെ ഗർഡറുകള്‍ക്കും തൂണുകള്‍ക്കും കേട് പാട് സംഭവിച്ചു.ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഭയം നിറഞ്ഞതായി. പിന്നാലെ മണല്‍ ചാക്കുകളില്‍ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചാര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുളു, മണാലി തുടങ്ങിയ ഹിമാചല്‍പ്രദേശിന്റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്. അപകടം മണ്‍സൂണ്‍ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്….
