റേറ്റിംഗില്‍ കിതച്ച് റിപ്പോര്‍ട്ടര്‍ ടിവി, കുതിപ്പ് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്, ജനവും കൈരളിയും എവിടെ? കണക്കുകൾ ഇങ്ങനെ
മലയാളം വാര്‍ത്താ ചാനലുകളുടെ 45ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഒന്നാം സ്ഥാനം കൈവിടാതെ ഏഷ്യാനെറ്റ്.100 പോയിന്റുകളാണ് ഏഷ്യാനെറ്റ് ന്യൂസിനുളളത്. ഏതാനും ആഴ്ചകളായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്ക് റേറ്റിംഗില്‍ ആധിപത്യം തുടരുന്നത്. റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളി കാഴ്ച വെച്ചിരുന്ന റിപ്പോര്‍ട്ടറിന് ഏതാനും ആഴ്ചകളായി മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ ഏറെ പിന്നിലാണ് ചാനല്‍. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടര്‍ ചാനലിന് 78 പോയിന്റാണ് ഉളളത്. മൂന്നാം സ്ഥാനത്ത് ട്വന്റി…
