രാജ്യത്തിന്റെ അഭിമാനമായിരുന്ന എൻഎസ്ജി കമാൻഡോ; 26/11 ഓപ്പറേഷനിലെ ഹീറോ; രാജസ്ഥാൻ പോലീസിന്റെ പിടിയിലായത് 200 കിലോ കഞ്ചാവുമായി: ബജ്‌റംഗ് സിംഗ് എന്ന സൈനികൻ മയക്കുമരുന്ന് രാജാവായ കഥ എങ്ങനെ
ഭീകരവാദത്തിൻ്റെ കറുത്ത ദിനത്തില്‍, മുംബൈയുടെ രക്ഷകനായി മുന്നില്‍ നിന്ന് പോരാടിയ ധീരൻ! രാജ്യം വീരനായകനായി വാഴ്ത്തിയ ആ എൻഎസ്ജി കമാൻഡോ ഇന്ന് എവിടെയാണ്?ഉത്തരം ഞെട്ടിക്കുന്നതാണ്, മയക്കുമരുന്ന് മാഫിയയുടെ മുഖ്യസൂത്രധാരനായി. 26/11 ആക്രമണത്തില്‍ ധീരതയ്ക്ക് പ്രശംസ നേടിയ ബജ്‌റംഗ് സിംഗ് എന്ന മുൻ കമാൻഡോ, രാജസ്ഥാൻ പോലീസിന്റെ ‘ഓപ്പറേഷൻ ഗഞ്ജനി’യില്‍ 200 കിലോ കഞ്ചാവുമായി അറസ്റ്റിലായിരിക്കുകയാണ്. ഒഡീഷയില്‍ നിന്നും തെലങ്കാനയില്‍ നിന്നും കടത്തിയ മയക്കുമരുന്നുകള്‍ക്ക് പിന്നിലെ ഈ ‘മയക്കുമരുന്ന് രാജാവിനെ’ പിടികൂടാൻ രണ്ട് മാസത്തെ തിരച്ചിലും 25,000 രൂപ…
