നോബൽ സമ്മാന പ്രഖ്യാപനം: 50 വർഷം പുറത്തുവിടാതെ കത്തുസൂക്ഷിക്കുന്ന രഹസ്യങ്ങൾ; കൗതുകകരമായ വസ്തുതകൾ വായിച്ചറിയാം
ഈ വർഷത്തെ നോബല്‍ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർഷവും ഒക്ടോബർ ആറ് മുതല്‍ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബല്‍ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്.റോയല്‍ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്ബത്തികശാസ്ത്രം എന്നീ മേഖലകളില്‍ ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവർക്ക് നല്‍കുന്ന പുരസ്‌കാരമാണ് നോബല്‍ സമ്മാനം. ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായാണ് നോബല്‍ സമ്മാനത്തെ കണക്കാക്കുന്നത്. നോബല്‍ പതക്കത്തിനും ബഹുമതി പത്രത്തിനും…
