നിങ്ങളുടെ കയ്യിൽ ആലേഖനം ചെയ്തിരിക്കുന്ന ഹനുമാൻ സ്വാമിയുടെ ടാറ്റൂ ഏതെങ്കിലും രീതിയിൽ ഉപകാരപ്രദമായിട്ടുണ്ടോ? വേൾഡ് കപ്പ് ജേതാക്കളായ വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ പ്രധാനമന്ത്രിക്ക് നൽകിയ മറുപടി വൈറലാകുന്നു; വിശദാംശങ്ങൾ വായിക്കാം
വനിതാ ഏകദിന ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ മോദി നേരിട്ട് അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്കിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയും പ്രധാനമന്ത്രിയും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കരിയറില്‍ പ്രചോദനമായിട്ടുണ്ടെന്നാണ് ദീപ്തി ശര്‍മ പറഞ്ഞത്. ”തോല്‍വികളില്‍നിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ല്‍ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു…
